ഡല്‍ഹി: ഉപയോക്താക്കള്‍ക്ക് വീണ്ടും മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ബാങ്കിന്റെ ഇമെയിലുമായി സാമ്യമുള്ള വ്യാജ മെയിലുകളില്‍ ജാഗ്രത പാലിക്കാന്‍ എസ്ബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. ഇത്തരം വഞ്ചനകള്‍ നേരിടേണ്ടിവന്നാല്‍ ചില നടപടികള്‍ സ്വീകരിക്കാനും ബാങ്ക് നിര്‍ദ്ദേശിച്ചു.
എസ്ബിഐയുടെ പേരിലും ശൈലിയിലുമുള്ള എന്റിറ്റികളില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് വ്യാജ അലേര്‍ട്ട് ഇമെയിലുകള്‍ ലഭിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇത്തരം ഇമെയിലുകള്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്നും എസ്ബിഐ ഒരിക്കലും ഇത്തരം മെയിലുകള്‍ അയയ്ക്കില്ലെന്നും ബാങ്ക് ട്വീറ്റില്‍ പറഞ്ഞു.
ബാങ്കില്‍ നിന്നുള്ള ഔദ്യോഗിക ആശയവിനിമയമാണെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ് വ്യാജ മെയിലിന്റെ ഫോര്‍മാറ്റ്. അതിനാല്‍ ഉപഭോക്താക്കള്‍ ചിന്തിച്ച് മാത്രമേ ഇത്തരം മെയിലുകള്‍ ക്ലിക്ക് ചെയ്യാന്‍ പാടുള്ളുവെന്നും ബാങ്ക് ആവശ്യപ്പെട്ടു. ഉപയോക്താക്കള്‍ ഇത്തരം തട്ടിപ്പുകളില്‍ കുടുങ്ങാതിരിക്കാന്‍ ബാങ്കിന്റെ ഔദ്യോഗിക നെറ്റ് ബാങ്കിംഗ് സൈറ്റില്‍ ലിങ്ക് നല്‍കിയിട്ടുണ്ട്.
ഇത്തരം വ്യാജ മെയിലുകള്‍ ലഭിക്കുന്ന ഉപഭോക്താക്കളോട് കേന്ദ്ര സൈബര്‍ ക്രൈം വകുപ്പിന് റിപ്പോര്‍ട്ട് ചെയ്യാന്‍ ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ട്വീറ്റില്‍ സൈബര്‍ ക്രൈം ഡിപ്പാര്‍ട്ട്മെന്റിലേക്ക് കടക്കുന്നതിനുള്ള ലിങ്ക് നല്‍കിയിട്ടുണ്ട്. ഈ ലിങ്കുവഴി ഇമെയില്കുംഭകോണം, ഫിഷിംഗിനുള്ള ശ്രമങ്ങള്‍, മറ്റ് സമാന സൈബര്‍ കുറ്റകൃത്യങ്ങള്‍ എന്നിവ കണ്ടെത്താന്‍ ഉപഭോക്താക്കളെ സഹായിക്കും.