BUSINESSBANKING

ഫ്‌ലാഗ്‌ഡേ ഫണ്ടിലേക്ക് എസ്ബിഐ പത്തു കോടി രൂപ സംഭാവന ചെയ്യും

കൊച്ചി: സായുധ സേനയെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനും പ്രാപ്തരാക്കുന്നതിനും സായുധ സേനയുടെ ഫ്‌ലാഗ്‌ഡേ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ മുന്നോട്ടുവന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനുഷികോപകാരപ്രദമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിനുള്ള നിരന്തരമായ ശ്രമത്തിന്റെ ഭാഗമായാണ് മുന്‍ യുദ്ധ സൈനികരുടെ ആശ്രിതരായ പെണ്‍കുട്ടികള്‍, മുന്‍ സൈനികര്‍, യുദ്ധത്തില്‍ ഭര്‍ത്താക്കളെ നഷ്ടപ്പെട്ടവര്‍ തുടങ്ങിയവരുടെ ക്ഷേമത്തിനായി പത്തു കോടി രൂപ സംഭാവന ചെയ്യാന്‍ തീരുമാനിച്ചത്. എല്ലാ വര്‍ഷവും ഡിസംബര്‍ ഏഴിന് ആഘോഷിക്കുന്ന സായുധ സേനയുടെ പതാക ദിനത്തോടനുബന്ധിച്ച് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി ഫണ്ട് വിനിയോഗിക്കുന്നതിന് ബാങ്ക് കേന്ദ്ര സൈനിക് ബോര്‍ഡുമായി (കെഎസ്ബി) ധാരണാപത്രം ഒപ്പിടും.
8333 ആശ്രിതരായ പെണ്‍കുട്ടികള്‍ക്ക് ഒരു വര്‍ഷത്തേക്ക് പ്രതിമാസം ആയിരം രൂപ, പത്തു കോടി രൂപയുടെ എന്‍ഡോവ്‌മെന്റില്‍ നിന്ന് വിതരണം ചെയ്യും.

Related Articles

Back to top button