EDUCATIONBREAKING NEWSNATIONAL

കോവിഡ് ചതിച്ചു: രാജ്യത്ത് ആയിരത്തിലേറെ സ്‌കൂളുകള്‍ വില്‍പ്പനയ്ക്ക്

ഹൈദരാബാദ്: മൂന്ന് വര്‍ഷത്തിനുള്ളില്‍ 7,500 കോടി രൂപ മുതല്‍മുടക്ക് പ്രതീക്ഷിച്ച രാജ്യത്തെ വിദ്യാഭ്യാസ മേഖല തകര്‍ച്ചയിലേക്ക്. കോവിഡ് മൂലമുണ്ടായ പ്രതിസന്ധി കാരണം ആയിരത്തിലധികം സ്‌കൂളുകള്‍ വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. 50,000 രൂപ വാര്‍ഷിക ഫീസുള്ള സ്‌കൂളുകളാണ് പ്രധാനമായും വില്‍പ്പനയ്ക്ക് ഒരുങ്ങിയിരിക്കുന്നത്. ഇന്ത്യയിലെ 80 ശതമാനം വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇപ്രകാരമുള്ളവയാണ്. ‘ ഒരു വലിയ സ്‌കൂള്‍ ശൃംഖലയ്ക്ക് അനധ്യാപക ജീവനക്കാരുടെ ശമ്പളം 70 ശതമാനം വരെ കുറക്കേണ്ടി വന്നു. സ്ഥിതിഗതികള്‍ എങ്ങനെ പരിഹരിക്കപ്പെടുമെന്ന് വ്യക്തത ഇല്ലാത്തതിനാല്‍ ധനകാര്യസ്ഥാപനങ്ങള്‍ നല്‍കാന്‍ തയ്യാറാകുന്ന ധനസഹായം പോലും ബുദ്ധിമുട്ടാണ് .’സെറസ്ട്രയുടെ പങ്കാളി വിശാല്‍ ഗോയല്‍ പറഞ്ഞു. 12 സ്‌കൂളുകളാണ് ഗോയലിന്റെ കമ്പനിക്കുണ്ട്. ഏകദേശം 1400 കോടി രൂപ മുതല്‍മുടക്കാണ് പ്രതീക്ഷിക്കുന്നത്.
ഹോങ്കോങ് ആസ്ഥാനമായുള്ള നോര്‍ഡ് ആംഗ്ലിയ എജുക്കേഷന്‍ ഒക്രിഡ്ജ് ഇന്റര്‍നാഷണലിന്റെ 2019 ലെ ഏറ്റവും വലിയ സ്‌കൂള്‍ ഏറ്റെടുക്കലുകളില്‍ ഒന്ന് കമ്പനി സുഗമമാക്കി നടത്തിയിരുന്നു. ഇപ്പോള്‍ മാന്ദ്യം കണക്കിലെടുക്കുമ്പോള്‍, ഏറ്റെടുക്കലിന്റെ ചെലവില്‍ 30 40 ശതമാനം ഇടിവ് നിക്ഷേപകര്‍ മുന്‍കൂട്ടി കാണുന്നു. ‘ ഒരു സ്‌കൂള്‍ വീണ്ടും തുറക്കുന്നതിന് ചില അധികചെലവുകള്‍ ഉള്‍പ്പെടാം എങ്കിലും ഈ മേഖലയിലെ എല്ലാവരും വിദ്യാര്‍ത്ഥികളോട് സംവേദനക്ഷമതയുള്ളവരാണ്. ഫീസ് ഘടനകള്‍ ഒരു പരിധി ലംഘിക്കുന്നതായി ഞാന്‍ കാണുന്നില്ല ‘എന്നാണ് വിദ്യാഭ്യാസ ചെലവിലെ വര്‍ദ്ധനവിനെപ്പറ്റി രാജന്‍ അഭിപ്രായപ്പെട്ടത്. ഏറ്റെടുക്കല്‍ ഇന്ത്യയുടെ വിദ്യാഭ്യാസത്തിന് കൂടുതല്‍ സ്ഥിരത കൈവരിക്കുമെന്ന് വിദ്യാഭ്യാസ സാങ്കേതിക വിദ്യയുടെ തുടക്കക്കാരനായ സ്‌കൂള്‍ നെറ്റ് ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ ആര്‍ എം റെഡി കരുതുന്നു .

Related Articles

Back to top button