കൊല്‍ക്കത്ത: അറ്റോമിക് എനര്‍ജി കമ്മീഷന് മുന്‍ ചെയര്‍മാനും ആണവഗവേഷകനുമായ പത്മശ്രീ ഡോ. ശേഖര്‍ ബസു(68) കോവിഡ് ബാധിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
വ്യാഴാഴ് പുലര്‍ച്ചെ 4.50ഓടെയാണ് മരണം സ്ഥിരീകരിച്ചത്. കോവിഡിനൊപ്പം വൃക്കസംബന്ധിയായ തകരാറുകളും ഡോ. ബസുവിനുണ്ടായിരുന്നതായി ആശുപത്രി അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മെക്കാനിക്കല്‍ എഞ്ചിനീയറായ ഡോ.ബസു ഇന്ത്യയിലെ ആണവപദ്ധതികള്‍ക്ക് വിലപ്പെട്ട സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യത്തെ ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന അന്തര്‍വാഹിനിയായ ഐ.എന്‍.എസ്. അരിഹന്തിനായി സങ്കീര്‍ണമായ റിയാക്ടറുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടക്കം കുറിച്ചവരില്‍ ഡോ. ബസുവും ഉള്‍പ്പെടുന്നു. 2014ല്‍ ഡോ. ബസുവിനെ രാജ്യം പത്മശ്രീ നല്കി ആദരിച്ചിരുന്നു.