ആക്രി പെറുക്കുക എന്നാല്‍ അത്ര നല്ലതല്ലാത്ത ജോലിയായിട്ടാണ് പലരും കാണുന്നത്. എന്നാല്‍, അങ്ങനെ ജോലി ചെയ്ത് ലക്ഷങ്ങള്‍ വരെ സമ്പാദിക്കുന്നവരുണ്ട്. ഏറെക്കുറെ സമാനമായ ജോലിയിലൂടെ ലക്ഷങ്ങള്‍ സമ്പാദിച്ച ഒരാളാണ് സിഡ്‌നിയില്‍ നിന്നുള്ള ലിയോനാര്‍ഡോ അര്‍ബാനോ എന്ന യുവാവ്.
ഓരോ ദിവസവും പ്രഭാതഭക്ഷണം കഴിച്ചാല്‍ അര്‍ബാനോ പോകുന്നത് ആളുകള്‍ ഉപേക്ഷിച്ചു കളഞ്ഞ സാധനങ്ങള്‍ പെറുക്കിയെടുക്കുന്നതിന് വേണ്ടിയാണ്. അതില്‍ നിന്നും നല്ല വരുമാനമാണ് കഴിഞ്ഞ വര്‍ഷം യുവാവുണ്ടാക്കിയതും. ഇങ്ങനെ കളഞ്ഞ സാധനങ്ങളില്‍ ബാ?ഗുകള്‍, ആഭരണങ്ങള്‍, കോഫി മെഷീന്‍ തുടങ്ങി പല വസ്തുക്കളുമുണ്ട്. എന്തിനേറെ പറയുന്നു കാശ് വരെയും കിട്ടിയിട്ടുണ്ട് എന്നാണ് അര്‍ബാനോ പറയുന്നത്.
ഇന്ന് അര്‍ബാനോ ഇത് തന്റെ ബിസിനസാക്കി മാറ്റിയിരിക്കുകയാണ്. ആളുകള്‍ ഉപേക്ഷിച്ച സാധനങ്ങളില്‍ നിന്നും പിന്നീടുപയോ?ഗിക്കാനാവുന്ന വസ്തുക്കള്‍ വിറ്റാണ് അര്‍ബാനോ കാശ് സമ്പാദിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ഇതിലൂടെ 55 ലക്ഷം രൂപ സമ്പാദിച്ചു എന്നാണ് അര്‍ബാനോ പറയുന്നത്.
‘ഒരു കുന്ന് സാധനങ്ങള്‍ നിങ്ങള്‍ക്കങ്ങനെ കണ്ടെത്താന്‍ സാധിക്കും, ശരിക്കും ഒരു കുന്ന് സാധനങ്ങള്‍’ എന്നാണ് അര്‍ബാനോ പറയുന്നത്. അതില്‍ ഫ്രിഡ്ജും അലമാരയും ഒക്കെ ഉണ്ടാകുമെന്നും അര്‍ബാനോ പറയുന്നു. അതുപോലെ കിട്ടിയ ഒന്നായിരുന്നു ഒരു ചെറിയ ഫെന്‍ഡി ബാ?ഗ്. $200 (16,698 രൂപ) -ക്കാണ് അത് അര്‍ബാനോ വിറ്റത്.
ഓസ്ട്രേലിയയില്‍, പ്രാദേശിക കൗണ്‍സിലുകള്‍ താമസക്കാര്‍ക്ക് വേണ്ടി വര്‍ഷാവര്‍ഷം രണ്ടുതവണയോ അതില്‍ കൂടുതലോ സൗജന്യമായി വേണ്ടാത്ത സാധനങ്ങള്‍ എടുക്കുന്നതിനുള്ള സേവനം നല്‍കാറുണ്ട്. ആളുകള്‍ സാധാരണയായി അവരുടെ ഫര്‍ണിച്ചറുകളടക്കം പല വീട്ടുസാധനങ്ങളും ഉപേക്ഷിക്കുകയും ചെയ്യാറുണ്ട്. അതില്‍ നിന്നും പലപ്പോഴും കമ്പ്യൂട്ടറുകള്‍, ഡൈസണ്‍ വാക്വം ക്ലീനറുകള്‍, ടെലിവിഷന്‍ സെറ്റുകള്‍ എന്നിവ അര്‍ബാനോ കണ്ടെത്തുന്നു. മിക്കവാറും ഈ വസ്തുക്കളെല്ലാം നല്ല അവസ്ഥയില്‍ തന്നെയാണുണ്ടാവാറ്.
വയില്‍ ചിലതെല്ലാം അര്‍ബാനോ തന്നെ സൂക്ഷിക്കുകയും ബാക്കിയുള്ള ഫേസ്ബുക്ക് മാര്‍ക്കറ്റ്‌പ്ലേസ് പോലുള്ള പ്ലാറ്റ്‌ഫോം വഴി വില്‍ക്കുകയും ചെയ്യുന്നു. ബ്രാന്‍ഡഡ് പേരുകള്‍ കാണുന്നവ ഒറിജിനലാണോ എന്ന് ഉറപ്പു വരുത്തിയാണ് വില്‍ക്കുന്നത്. പലപ്പോഴും നല്ല വസ്ത്രങ്ങളൊക്കെ ആളുകള്‍ ഇങ്ങനെ ഉപേക്ഷിക്കാറുണ്ട് എന്ന് അര്‍ബാനോ പറയുന്നു.
എന്തായാലും, 30 -കാരനായ അര്‍ബാനോയുടെ ഈ ബിസിനസ് വന്‍വിജയം തന്നെയാണ് എന്നാണ് പറയുന്നത്. അല്ലെങ്കിലും ഇന്നത്തെ കാലത്ത് എന്ത് ജോലിയാണ് എന്നതിലല്ല കാര്യം. എന്ത് നേടുന്നു എന്നതിലാണ്. ഹാര്‍ഡ് വര്‍ക്കിന് പകരം സ്മാര്‍ട്ട് വര്‍ക്കാണ് ആളുകളുടെ ചോയ്‌സ്.
82 1 minute read