BREAKING NEWSKERALALATEST

സെക്രട്ടേറിയറ്റ് തീപിടിത്തം; കത്തി നശിച്ചത് മുന്‍ വിജ്ഞാപനങ്ങളും അതിഥി മന്ദിര രേഖകളും,പൊലീസ് കേസെടുത്തു

സെക്രട്ടേറിയറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അഡീഷണല്‍ പ്രോട്ടോകോള്‍ ഓഫീസറുടെ പരാതിയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കത്തി നശിച്ചത് മുന്‍ വിജ്ഞാപനങ്ങളും അതിഥി മന്ദിര രേഖകളുമാണെന്ന് എഫ്ഐആറില്‍ വ്യക്തമാക്കുന്നു.

മുന്‍ വിജ്ഞാപനങ്ങള്‍ക്ക് പുറമേ ഡല്‍ഹി, മുംബൈ, കന്യാകുമാരി കേരളാ ഹൗസുകളില്‍ മുറി അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകളാണ് കത്തിനശിച്ചതെന്നാണ് എഫ്ഐആറിയില്‍ പറയുന്നത്. നിര്‍ണായക രേഖകള്‍ കത്തിനശിച്ചിട്ടില്ലെന്ന പൊതുഭരണ വകുപ്പിന്റെ വിശദീകരണത്തെ സാധൂകരിക്കുന്നതാണ് എഫ്ഐആറിലെ വിവരങ്ങള്‍.

പ്രധാനപ്പെട്ട രേഖകള്‍ സൂക്ഷിക്കുന്ന സീക്രട്ട് സെക്ഷനില്‍ തീപിടിച്ചിട്ടില്ലെന്നും നയതന്ത്ര ഫയലുകള്‍ കത്തിനശിച്ചിട്ടില്ലെന്നും പൊതുഭരണ വകുപ്പ് അറിയിച്ചിരുന്നു. ഗസ്റ്റ് ഹൗസ് ബുക്കിംഗും മന്ത്രി മന്ദിരങ്ങള്‍ സംബന്ധിച്ച രേഖകളുമാണ് കത്തിനശിച്ചവയില്‍ പലതും. ഇവയില്‍ പലതിനും ഒരു വര്‍ഷത്തോളം പഴക്കമുണ്ട്. പലതും വീണ്ടെടുക്കാവുന്നതാണെന്നും പൊതുഭരണ വകുപ്പ് വ്യക്തമാക്കിയിരുന്നു.

Related Articles

Back to top button