AGRICULTUREBUSINESSMARKET

പച്ചക്കറി വിത്തുകളുമായി ഈസ്റ്റ് വെസ്റ്റ് സീഡ്

കൊച്ചി : അടുക്കളത്തോട്ടത്തിനായി, ഈസ്റ്റ് വെസ്റ്റ് സീഡ്, ഗോ ഗ്രോ പച്ചക്കറി വിത്തുകള്‍ വിപണിയിലിറക്കി. 14 പച്ചക്കറി വിത്തുകള്‍ അടങ്ങിയ പായ്ക്കറ്റാണ് വിതരണത്തിനുള്ളത്.
മല്ലിയില, ചീര, തക്കാളി, എരിവുള്ള മുളക്, വഴുതനങ്ങ, വെണ്ടയ്ക്ക, ബീന്‍സ് തുടങ്ങി എളുപ്പത്തില്‍ വളരുന്ന ഉത്പന്നങ്ങളുടെ ഒരു ശ്രേണിയാണ് ഈസ്റ്റ് വെസ്റ്റ് സീഡ്. വിത്തുകള്‍ക്കു പുറമേ വിതയ്ക്കല്‍, വളം, വിളവെടുപ്പ്, കലണ്ടര്‍ എന്നിവയെ സംബന്ധിച്ച വിവരങ്ങള്‍ ഓരോ പായ്ക്കറ്റിലും ഉണ്ട്.
ഉഷ്ണമേഖല പച്ചക്കറി വിത്തുകളുടെ വിപണിയില്‍ സജീവ സാന്നിദ്ധ്യമാണ് ഈസ്റ്റ് വെസ്റ്റ് സീഡ്. ഉയര്‍ന്ന ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍, പ്രജനനം, ഉത്പാദനം, വിതരണം എന്നിവയാണ് ഈസ്റ്റ് വെസ്റ്റ് സീഡിന്റെ പ്രധാന പ്രവര്‍ത്തന മേഖല. ലോക ഭക്ഷ്യ അവാര്‍ഡ് ജേതാവായ ഡോ. സൈമണ്‍ ഗ്രൂട്ടാണ് ഈസ്റ്റ് വെസ്റ്റ് സീഡ് സ്ഥാപകന്‍. മൂന്നര പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള ആഗോളപ്രതിഭയാണ് ഈസ്റ്റ് വെസ്റ്റ് സീഡ് സ്ഥാപകനായ ഡോ. സൈമണ്‍ ഗ്രൂട്ട്.

Related Articles

Back to top button