ENTERTAINMENTMALAYALAM

സീമ വിനീത് പറയുന്നു… നിങ്ങള്‍ക്കെന്താ, ഞാന്‍ എന്റെ ഇഷ്ടത്തിന് ജീവിക്കും

സോഷ്യല്‍ മീഡിയയില്‍ സജീവമായി മലയാളികള്‍ക്ക് സുപരിചിതയായ ആളാണ് സീമ വിനീത്. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നിങ്ങനെ തുടങ്ങി സീമ ഏവര്‍ക്കും പ്രിയങ്കരിയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ സീമ തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട്.
സീമ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വൈറലാകാറുണ്ട്. സീമ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്ക് താഴെ ചില ആളുകള്‍ പല തരത്തിലുള്ള ഉപദേശങ്ങളും അഭിപ്രായങ്ങളും പറയാറുണ്ട്. നിങ്ങളുടെ സൗണ്ട് മാറ്റിക്കൂടെ, വേറേ സാരി ഉടുത്തു കൂടെ, തടി കുറച്ചു കൂടെ എന്നിങ്ങനെ പല തരത്തിലുള്ള അഭിപ്രായങ്ങളും പലരും പറയാറുണ്ട്.
ഇപ്പോഴിതാ ഇത്തരത്തിലുള്ളവര്‍ക്ക് മറുപടിയായി ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് സീമ. സീമയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; നിങ്ങളുടെ പ്രതീക്ഷകള്‍ക്കു അനുസരിച്ചു ജീവിക്കാന്‍ എനിക്ക് താല്പര്യം ഇല്ല. ഞാന്‍ എന്റെ ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് ആണിനും പെണ്ണിനും അപ്പുറം ഒരു മനുഷ്യന്‍ മാത്രം.
എന്റെ സൗണ്ട് ഇങ്ങനെ ആണ് എവിടെയും ഞാന്‍ പെര്‍ഫെക്ട് വുമണ്‍ എന്ന് പറയുന്നില്ലല്ലോ. ഞാനൊരു ട്രാന്‍സ് വുമണ്‍ ആണ്. എനിക്ക് എന്റെ സൗണ്ട് പല നേരം പല നേരം പല ഭാവത്തിലും ഒച്ചയിലും ആയിരിക്കും.
–സീമയുടെ ശരീരം അങ്ങിനെ ആക്കികൂടെ? ദീപിക പോലെ ഐശ്വര്യ പോലെ?
സീമക്ക് സീമയായി ഇരുന്നാല്‍ മതി. എന്റെ ശരീരം അല്ലേ എനിക്ക് ബുദ്ധിമുട്ടുകള്‍ തോന്നാറില്ല. അത് തോന്നുമ്പോള്‍ അല്ലേ
–സീമക്ക് ഈ വേഷം ആണ് നല്ലത് അത് ചേരില്ല ഇത് ചേരില്ല.
ഞാന്‍ ധരിക്കുന്ന വസ്ത്രം എന്റെ മാത്രം കംഫര്‍ട്ട് ആണ്, അല്ലേ? എനിക്ക് മോശമായി തോന്നാത്തത് ഒക്കെ എനിക്ക് പ്രിയപ്പെട്ടത് ആണ്. സീമ ഫേസ്ബുക്കില്‍ കുറിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker