LATESTKERALA

കുളത്തില്‍ കുളിക്കുന്നതിനിടെ സഹോദരങ്ങളായ മൂന്ന് കുട്ടികള്‍ മുങ്ങിമരിച്ചു

പാലക്കാട്: ആലത്തൂര്‍ കുനിശേരി കുതിരപ്പാറയില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ 3 കുട്ടികള്‍ മുങ്ങിമരിച്ചു. ഓട്ടോറിക്ഷാഡ്രൈവര്‍ പളളിമേട്ടില്‍ ജസീറിന്റെയും റംലയുടെയും മക്കളായ ജിന്‍ഷാദ് (12), റിന്‍ഷാദ് (7), റിഹാഷ് (3) എന്നിവരാണ് മരിച്ചത്. വീടിന് 100 മീറ്റര്‍ അകലെയുള്ള കുളത്തില്‍ ഒരുമണിയോടെയായിരുന്നു ദുരന്തം.
നിറയെ വെള്ളമുണ്ടായിരുന്ന കുളത്തില്‍ കുട്ടികള്‍ മുങ്ങിതാഴുന്നത് കണ്ട അയല്‍പക്കത്തെ യുവാവ് നാട്ടുകാരെ വിവരമറിയിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. അഗ്‌നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തുമ്പോഴേക്കും കുട്ടികളുമായി നാട്ടുകാര്‍ ആശുപത്രയിലെത്തിയെങ്കിലും 3 പേരും മരിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker