BREAKING NEWSKERALALATEST

‘സിപിഎമ്മിന്റെ അടിമജീവിതം’; ബെന്യാമിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ആര്‍ ശെല്‍വരാജ്

തിരുവനന്തപുരം: എഴുത്തുകാരന്‍ ബെന്യാമിനെയും കെടി ജലീലിനെയും പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ആര്‍ സെല്‍വരാജ്. ബെന്യാമിന്റെ പുസ്തകങ്ങള്‍ തനിക്ക് വലിയ ഇഷ്ടമാണ്. അതിനെക്കാള്‍ ഇഷ്ടമാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍. സിപിഎമ്മിന്റെ അടിമ ജീവിതം നയിക്കുന്ന ബെന്യാമിന്‍ ഉളുപ്പില്ലാതെ ഇടുന്ന അടിമ പോസ്റ്റുകളൊക്കെ അധികം വൈകാതെ തന്നെ സെല്‍ഫ് ഗോളുകളാകാറുണ്ടെന്നും അദ്ദേഹം കുറിച്ചു. കെ.എം ഷാജിയെ പരിഹസിച്ച് ബെന്യാമിന്‍ ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് സെല്‍വരാജിന്റെ പോസ്റ്റ്.കുറിപ്പിന്റെ പൂര്‍ണരൂപംബെന്യാമിന്റെ പുസ്തകങ്ങള്‍ എനിക്ക് വലിയ ഇഷ്ടമാണ്. അതിനെക്കാള്‍ ഇഷ്ടമാണ് അദ്ദേഹത്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റുകള്‍. സിപിഎമ്മിന്റെ അടിമ ജീവിതം നയിക്കുന്ന അദ്ദേഹം ഒരു ഉളുപ്പുമില്ലാതെ ഇടുന്ന അടിമ പോസ്റ്റുകളൊക്കെ അധികം വൈകാതെ തന്നെ സെല്‍ഫ് ഗോളുകളാകാറുണ്ടെന്നത് കൊണ്ടാണത്.അദ്ദേഹത്തെ പോലെ നോവലെഴുതാനുള്ള കഴിവെനിക്കില്ല. എന്നാല്‍ ഇന്നലെ അദ്ദേഹം എഴുതിയ ഒരു ഫെയ്‌സ് ബുക്ക് നോവല്‍ ഇന്നിന്റെ പ്രസക്തിക്കനുസരിച്ച് ഒന്ന് പുന:രചന നടത്താനുള്ള എളിയ ശ്രമമാണ്.
പുതിയ നോവല്‍ :മട്ടന്‍ ബിരിയാണി (ആട് ബിരിയാണി ) യുടെ ബാലാപാഠങ്ങള്‍.
അധ്യായങ്ങള്‍ :1. ആട് ബിരിയാണി ഉണ്ടാക്കുന്ന വിധം
2. രാജിക്കത്ത് എഴുതേണ്ടത് എങ്ങനെ?
3. മുങ്ങുന്ന കപ്പലില്‍ നിന്ന് ഒരു മുഴം മുമ്പെ
4. മട്ടന്റെ രുചി
5. മരുമോന്റെ ജോലി
6. ചോദ്യം ചെയ്യലില്‍ തലയില്‍ മുണ്ടിട്ട്
7. വിജിലന്‍സും കസ്റ്റംസും പിന്നെ ഞാനും
8. ഭാവി എന്ന ചോദ്യചിഹ്നം
9. അദീബ് എന്ന ചെകുത്താന്‍
അവസാന അധ്യായം10. സത്യമെ ജയിക്കൂ.
NB: ഈ നോവലിനു ജീവിച്ചിരിക്കുന്നതോ ചത്തു പോയതോ ആയ ഏതെങ്കിലും ജലീലുമായി ഒരു ബന്ധവുമില്ല. ഉണ്ടെന്ന് തോന്നുന്നു എങ്കില്‍ മനഃപൂര്‍വ്വം മാത്രം.

Related Articles

Back to top button