ENTERTAINMENTTAMIL

അന്തരിച്ച യുവതാരം സേതുരാമന്റെ ഭാര്യ ഉമ ആണ്‍കുഞ്ഞിനു ജന്മം നല്‍കി

ലോക്ക് ഡൌണ്‍ കാലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട പ്രശസ്ത തമിഴ് യുവനടനും ഡോക്ടറുമായ സേതുരാമന്റെ ഭാര്യ ഉമ ആണ്‍കുഞ്ഞിനു ജന്മം നല്‍കി. ഉമയുടെ ഗര്‍ഭ കാലത്തായിരുന്നു ഏവരെയും ഞെട്ടിച്ചു കൊണ്ട് നടന്റെ വിയോഗം. നടന്റെ വിയോഗത്തിന്റെ വിതുമ്പല്‍ അടങ്ങുന്നതിന് മുന്‍പ് തന്നെ കുടുംബത്തിലേക്ക് സന്തോഷത്തിന്റെ പ്രതീകമായി നടന്റെ കുഞ്ഞ് എത്തിയിരിക്കുകയാണ്. സേതുരാമന്റെ രണ്ടാമത്തെ കുട്ടിയാണ് ഇത്. മൂത്തത് ഒരു പെണ്‍കുട്ടിയാണ്. 2016 ഫെബ്രുവരിയിലായിരുന്നു ഉമയാളുമായുള്ള സേതുവിന്റെ വിവാഹം.
നടനും ത്വക് രോഗ വിദഗ്ധനുമായിരുന്ന സേതുരാമന്‍ സന്താനം നായകനായെത്തിയ ‘കണ്ണ ലഡ്ഡു തിന്ന ആസയ’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
വാലിബ രാജ, സക്ക പോഡു രാജ, 50/50 എന്നീ ചിത്രങ്ങളിലും സേതുരാമന്‍ വേഷമിട്ടിട്ടുണ്ട്. പിന്നീട് സിനിമകളില്‍ നിന്ന് ഭാഗികമായി വിട്ട് നിന്നു കൊണ്ട് ചെന്നൈയില്‍ സി ക്ലിനിക് എന്ന സ്‌കിന്‍ കെയര്‍ സ്ഥാപനം നടത്തി വരികയായിരുന്നു സേതുരാമന്‍.
നടന്റെ അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടലും അനുശോചനവും അറിയിച്ച് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്ത് കൊറോണ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തിനിടെയാണ് സേതുരാമന്റെ മരണം.
മരിക്കുന്നതിന് തൊട്ടുമുന്‍പും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു സേതുരാമന്‍. ഇതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു ബോധവത്കരണ നിര്‍ദ്ദേശങ്ങളുള്ള വീഡിയോയും അന്ന് ചര്‍ച്ചയായിരുന്നു.

Related Articles

Back to top button