BREAKINGINTERNATIONAL

വൈകാരിക ബന്ധമുള്ള സെക്‌സ് റോബോട്ടുകള്‍ പുറത്തിറക്കാന്‍ ചൈനീസ് കമ്പനി, നിര്‍മ്മാണം എഐ സാങ്കേതികവിദ്യ ഉപയോഗിച്ച്

മനുഷ്യന്റെ അതേ വലിപ്പമുള്ള സെക്‌സ് ഡോളുകള്‍ പല രാജ്യങ്ങളിലും വിപണിയില്‍ ലഭ്യമായി തുടങ്ങിയിട്ട് ഏറെക്കാലമായി. എന്നാല്‍, ഇപ്പോഴിതാ എഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു പടി കൂടി കടന്ന് ഉടമയുമായി വൈകാരിക ബന്ധമുള്ള സെക്‌സ് ഡോളുകള്‍ വിപണിയില്‍ ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ചൈനീസ് കമ്പനികള്‍.
ചാറ്റ്ജിപിടി പോലെയുള്ള സാങ്കേതികവിദ്യ ഉപയോഗിച്ച് ശബ്ദത്തിലും ശരീരഭാഷയിലും വിപുലമായ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് സെക്‌സ് റോബോട്ടുകള്‍ വികസിപ്പിച്ചെടുത്ത് വിപണിയില്‍ ഇറക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പല ചൈനീസ് കമ്പനികളും ഇപ്പോള്‍.
സെക്സ് ഡോളുകളുടെ പ്രധാന നിര്‍മ്മാതാക്കളായ സ്റ്റാര്‍പെറി ടെക്നോളജി, അവരുടെ സെക്സ് ഡോളുകളെ ഇതിനോടകം ഉടമകളുമായി കൂടുതല്‍ വൈകാരിക ബന്ധമുള്ള നിലയിലേക്ക് മാറ്റിക്കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആണ്‍, പെണ്‍ മോഡലുകളില്‍ ലഭ്യമാകുന്ന സെക്‌സ് ഡോളുകള്‍ ഓഗസ്റ്റില്‍ വിപണിയില്‍ എത്തുമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മറ്റ് ചൈനീസ് കമ്പനികളായ WMdoll, EXdoll എന്നിവയും സമാനമായ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കാന്‍ പദ്ധതിയിടുന്നതായും പറയപ്പെടുന്നു.
എഐ മോഡല്‍ പ്രത്യേക സെന്‍സറുകള്‍ ഘടിപ്പിച്ച പുതിയ തലമുറ സെക്സ് ഡോളുകള്‍ക്ക് ചലനങ്ങളോടും സംസാരത്തോടും പ്രതികരിക്കാന്‍ സാധിക്കുമെന്നാണ് ടെക്നോളജി സിഇഒ ഇവാന്‍ ലീ പറയുന്നത്. യാഥാസ്ഥിതിക സാമൂഹിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന രാജ്യമാണെങ്കില്‍ പോലും ചൈനയിലെ സെക്സ് ഡോള്‍ വില്‍പ്പന പല പാശ്ചാത്യ രാജ്യങ്ങളിലെയും കൂട്ടായ വില്‍പ്പനയേക്കാള്‍ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ചൈനീസ് ബ്രാന്‍ഡായ സ്റ്റാര്‍പെറിയുടെ ഒരു സെക്സ് ഡോളിന് 1,500 ഡോളര്‍ (ഏകദേശം 1.2 ലക്ഷം രൂപ) ആണ്, അതേസമയം അമേരിക്കയിലെ അബിസ് ക്രിയേഷന്‍സ് നിര്‍മ്മിക്കുന്ന സമാനമായ ഡോളിന് 6000ഡോളര്‍ (ഏകദേശം 5 ലക്ഷം രൂപ) മുതല്‍ മുകളിലേക്കാണ് വില.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button