കല്‍പ്പറ്റ: എസ്എഫ്‌ഐ വയനാട് ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചയായി പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെ എസ് സിദ്ധാര്‍ത്ഥന്റെ മരണം. സിദ്ധാര്‍ത്ഥന്റെ മരണം യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ തിരിച്ചടിയായെന്ന് എസ്എഫ്‌ഐ വയനാട് ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം. മാധ്യമങ്ങള്‍ സൃഷ്ടിച്ച പൊതുബോധത്തെ ചെറുക്കാന്‍ സാധിച്ചില്ലെന്നും സമ്മേളനത്തില്‍ കുറ്റപ്പെടുത്തല്‍ ഉണ്ടായി.
വിഷയം കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രതകുറവുണ്ടായെന്നും വിമര്‍ശനമുയര്‍ന്നു. വിവരങ്ങള്‍ കൃത്യമായി പുറത്ത് കൊണ്ടുവരാന്‍ സംഘടനയ്ക്കായില്ല എന്ന വിമര്‍ശനവുമായി പ്രതിനിധികള്‍ രം?ഗത്തെത്തി. വിവിധ യൂണിവേഴ്‌സിറ്റികള്‍ക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനെ വിഷയം സ്വാധീനിച്ചു. വെറ്ററിനറി യൂണിവേഴ്സ്റ്റിയില്‍ വിജയിച്ചെങ്കിലും മറ്റിടങ്ങളില്‍ വിഷയം കാര്യമായി ബാധിച്ചതായി എന്നാണ് വിലയിരുത്തല്‍.
1,074 Less than a minute