ENTERTAINMENTMALAYALAM

റിച്ച ഛദ്ദയുടെ ഷക്കീല തീയേറ്റര്‍ റിലീസിനൊരുങ്ങുന്നു

തെന്നിന്ത്യയുടെ മാദകറാണി ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലേക്കെത്തുന്നു, ബോളിവുഡ് സൂപ്പര്‍ താരം റിച്ച ഛദ്ദയാണ് ഷക്കീലയായി വേഷമിടുന്നത്.
ഈ വരുന്ന ക്രിസ്തുമസിന് തിയേറ്ററില്‍ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രത്തിന്റെ കിടിലന്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ റിലീസ് തിയതി പുറത്ത് വിട്ടത്.
ഈ വര്‍ഷം ക്രിസ്മസ് ചൂടേറിയതാകുമെന്നാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ചുവന്ന സാരിയുടുത്ത് , കയ്യിലൊരു തോക്കുമായി നില്‍ക്കുന്ന റിച്ചയാണ് പോസ്റ്ററിലുള്ളത്.

Related Articles

Back to top button