ENTERTAINMENTMALAYALAM

ഷംന കേസ്: മൊഴി നല്‍കാന്‍ പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിയുടെ ഭാര്യ

നടി ഷംനകാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ക്കെതിരെ മൊഴി നല്‍കാന്‍ പൊലീസ് ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതി മുഹമ്മദ് ഷെരീഫിന്‍റെ ഭാര്യ സോഫിയ. ഇങ്ങനെ മൊഴി നല്‍കിയില്ലെങ്കില്‍ പ്രതിയാക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നുവെന്നാണ് ആരോപണം. കേസില്‍  ഷെരീഫിന്‍റ ഭാര്യ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അന്വേഷണവുമായി സഹകരിക്കാമെന്നും കേസുമായി ബന്ധമില്ലെന്നും സോഫിയ ജാമ്യാപേക്ഷയില്‍ പറയുന്നു. ‌

അതേസമയം ഷംനയെ   ഭീഷണിപ്പെടുത്തിയ കേസിൽ ജാമ്യം ലഭിച്ച മൂന്ന് പ്രതികളെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ഹാരിസ് , അബൂബക്കർ, ശരത് എന്നിവരെ ആണ് ഇന്നലെ രാത്രി വീണ്ടും അറസ്റ്റ് ചെയ്തത് .രാത്രി കൊടുങ്ങല്ലൂരിലെ വീടുകളിൽ നിന്നായിരുന്നു അറസ്റ്റ്. പ്രതികൾക്ക് ജാമ്യം ലഭിച്ചത് പോലീസിന്റെ വീഴ്ച ആണെന്ന് വിമർശനം ഉയർന്നിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker