BREAKING NEWSKERALA

കശ്മീരില്ലാത്ത ഇന്ത്യയുടെ ചിത്രം പോസ്റ്റ് ചെയ്തു; ഷാനിമോള്‍ക്ക് എതിരെ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും പരാതി

ആലപ്പുഴ: സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് ഷാനിമോള്‍ ഉസ്മാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനെതിരെ പരാതി. കശ്മീരില്ലാത്ത ഇന്ത്യയുടെ ഭൂപടമാണ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ സിപിഎമ്മും ബിജെപിയും അരൂര്‍, ചേര്‍ത്തല പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കി. കേരള പൊലീസിന് നല്‍കിയ പരാതിക്ക് പുറമെ, രാഷ്ട്രപതി രാംനാഥ് കോവിന്ദിനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനും പരാതി നല്‍കിയിട്ടുണ്ട്. സംഭവം വിവാദമായതോടെ എംഎല്‍എ പോസ്റ്റ് പിന്‍വലിച്ചിരുന്നു. ഫെസ്ബുക്ക് പേജ് കൈകാര്യം ചെയ്ത അഡ്മിന് സംഭവിച്ച പിശകാണെന്നും തിരുത്തിയെന്നുമാണ് ഷാനിമോള്‍ ഉസ്മാന്റെ വിശദീകരണം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker