BUSINESSLATESTMARKET

സെന്‍സെക്‌സ് 47000 കടന്ന് മുന്നോട്ട്

കൊച്ചി: ധനമന്ത്രി ബജറ്റ് പ്രഭാഷണം ആംഭിച്ചതിനു പിന്നാലെ ഓഹരി വിപണിയില്‍ കുതിച്ചുചാട്ടം. സെന്‍സെക്‌സ് നിലവില്‍ 930 പോയിന്റിന്റെ നേട്ടമാണുണ്ടാക്കിയത്. നിഫ്റ്റി 260 പോയിന്റും ഉയര്‍ച്ച രേഖപ്പെടുത്തി. ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനികള്‍ക്ക് അനുകൂലമായ പ്രഖ്യാപനങ്ങള്‍ വന്നത് അനുബന്ധ ഓഹരികക്ക് മികച്ച മുന്നേറ്റത്തിനു വഴിയൊരുക്കി.
ഷിപ്പിങ്, വാട്ടര്‍വേയ്‌സ്, പോര്‍ട്ടുകള്‍ തുടങ്ങിയവയുടെ സ്വകാര്യ വല്‍ക്കരണ പ്രഖ്യാപനങ്ങള്‍ അദാനി ഉള്‍പ്പടെയുള്ള ഓഹരികള്‍ക്ക് നേട്ടമായിട്ടുണ്ട്. പവര്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍, ഹൈഡ്രജന്‍ എനര്‍ജി മിഷന്‍ തുടങ്ങിയവയിലെ പ്രഖ്യാപനങ്ങളും സെക്ടറില്‍ കാര്യമായ നേട്ടമുണ്ടാക്കിയിട്ടുണ്ട്. പുതിയ സ്‌ക്രാപ്പേജ് പോളിസി പ്രഖ്യാപനം കാര്‍ കമ്പനികള്‍ക്കും ബസ് നിര്‍മാണ കമ്പനികള്‍ക്കും ഉണര്‍വുണ്ടാക്കുന്നതാണ്.
സെന്‍സെസ്, നിഫ്റ്റി സൂചികകളില്‍ ഇതിനകം 2 ശതമാനത്തിന്റെ മുന്നേറ്റം പ്രകടമായിക്കഴിഞ്ഞു. 46617.95ല്‍! കഴിഞ്ഞ ദിവസം ക്ലോസ് ചെയ്ത സെന്‍സെക്‌സ് 45433.65ലായിരുന്നു ഇന്ന് വ്യാപാരം ആരംഭിച്ചത്.

Related Articles

Back to top button