BUSINESSBUSINESS NEWS

ഷീജ നായര്‍ ഹുണ്ടായ് മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്റെ എച്ച്‌സോഷ്യല്‍ ക്രിയേറ്റര്‍ ഫൈനലിസ്റ്റ്

കോട്ടയം : ഹുണ്ടായ് മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച എച്ച്‌സോഷ്യല്‍ ക്രിയേറ്റര്‍ രണ്ടാം പതിപ്പിന്റെ ഫൈനലിലെത്തിയ 11 പേരില്‍ കോട്ടയത്തു നിന്നുള്ള വിദ്യാര്‍ത്ഥി ഷീജ നായരും. റോഡ് സുരക്ഷ, പരിസ്ഥിത, വൃത്തിയുള്ളതും ആരോഗ്യപൂര്‍ണമായതുമായ ഇന്ത്യ തുടങ്ങിയ മേഖലകളിലേക്കായി നവീന ആശയങ്ങള്‍ അവതരിപ്പിക്കാന്‍ അവസരം നല്‍കുന്നതാണ് എച്ച്‌സോഷ്യല്‍ ക്രിയേറ്റര്‍. സംയോജിത ആരോഗ്യ നിരീക്ഷണ സംവിധാനം സംബന്ധിച്ച ആശയമാണ് ഷീജ അവതരിപ്പിച്ചത്.
ലോക്ഡൗണിനു ശേഷം പ്രവേശിക്കുന്ന ജീവനക്കാരുടെ ആരോഗ്യം സമ്പര്‍ക്കമില്ലാത്ത ഹാന്‍ഡ് സാനിറ്റൈസറോടൊപ്പം നിരീക്ഷിക്കുകയും സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യക്തികളെ തിരിച്ചറിയുകയും ചെയ്യുന്നതാണ് ഷീജ അവതരിപ്പിച്ച ആശയം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ ക്ലൗഡില്‍ ശേഖരിക്കുകയും ഡോക്ടര്‍മാരുടെ സഹായത്തോടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്ത് രോഗം കൂടുതല്‍ പടരുന്നതു തടയുകയും ചെയ്യാം. ഈ ആശയം ജൂറി അംഗങ്ങളുടേയും എച്ച്‌സോഷ്യല്‍ ക്രിയേറ്റര്‍ ഫൈനല്‍ പുരസ്‌ക്കാര വേദിയിലെത്തിയവരുടേയും അഭിനന്ദനങ്ങള്‍ക്ക് നേടുകയും ചെയ്തു.
ഡെറാഡൂണ്‍ ഗ്രാഫിക് എറാ ഹില്ലിലെ ഭഗവതി പ്രസാദ് അവതരിപ്പിച്ച റോഡ് സുരക്ഷ സംബന്ധിച്ച ആശത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്. മാനവരാശിയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുതകുന്ന സംവിധാനങ്ങള്‍ വളര്‍ത്തിയെടുക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഹുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ എസ് എസ് കിം പറഞ്ഞു.
സാമൂഹ്യ മാറ്റങ്ങള്‍ക്കായുള്ള പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്താന്‍ ഇന്ത്യയിലെ യുവാക്കളെ പ്രോല്‍സാഹിപ്പിക്കുന്ന ലക്ഷ്യമാണ് എച്ച്‌സോഷ്യല്‍ ക്രിയേറ്റര്‍ പദ്ധതിയുടെ രണ്ടാം പതിപ്പിലൂടെ ഹുണ്ടായ് മോട്ടോര്‍ ഇന്ത്യ ഫൗണ്ടേഷന്‍ കൈവരിച്ചിരിക്കുന്നത്.
സാമൂഹ്യ മാറ്റങ്ങള്‍ക്കുതകുന്ന ആശയം അവതരിപ്പിച്ച 11 ഫൈനലിസ്റ്റുകളില്‍ ഒരാളായ മുംബൈ മുകേഷ് പട്ടേല്‍ കോളേജ് ഓഫ് എഞ്ചിനീയറിങിലെ ഷീജ നായരെ അഭിന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു. എച്ച്‌സോഷ്യല്‍ ക്രിയേറ്ററിന്റെ രണ്ടാം പതിപ്പിന് 200 വിദ്യാഭ്യാസ, സാങ്കേതികവിദ്യാ സ്ഥാപനങ്ങളില്‍ നിന്നായി 520 രജിസ്‌ട്രേഷനുകളാണ് ലഭിച്ചത്

Related Articles

Back to top button