ALAPPUZHALOCAL NEWSPATHANAMTHITTA

ഷിബു തേന്‍മഠത്തിന്റെ മത്സരം ശ്രദ്ധേയമാകുന്നു

തിരുവല്ല: തിരുവല്ല നഗരസഭയുടെ 37 ാം വാര്‍ഡ് (ജെ പി നഗര്‍) ല്‍ നിന്നു സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന ഷിബു തേന്‍മഠത്തിന്റെ മത്സരം ശ്രദ്ധേയമാകുന്നു. നാല് പതിറ്റാണ്ടു കാലത്തോളമായി കോണ്‍ഗ്രസിനോടൊപ്പം നിന്ന് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്ന ഷിബു തേന്‍മഠം, ഇത്തവണ രാഷ്ട്രീയ ഗ്രൂപ്പ്, ജാതി-മത, സ്വജനപക്ഷപാത സമവാക്യങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നു പിന്‍തള്ളപ്പെട്ടപ്പോള്‍ വാര്‍ഡിലെ ജനങ്ങളുടെ പൊതു വികാരം പരിഗണിച്ചാണ് മത്സരത്തിലേക്ക് ഇറങ്ങിയിരിക്കുന്നത്.
തിരുവല്ലക്കാരുടെ പ്രവാസി കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് തിരുവല്ലയുടെ കോര്‍ഡിനേറ്റര്‍, എംജിഎം പൂര്‍വ വിദ്യാര്‍ത്ഥി സംഘടന (ഖത്തര്‍) സെക്രട്ടറി, കോട്ടറി ഫുട്‌ബോള്‍ ക്ലബ് സ്ഥാപക സെക്രട്ടറി, ലെന്‍സ്‌ഫെഡ് ട്രഷറര്‍, ഡിഎഫ്എ മെമ്പര്‍, ജെ പി നഗര്‍ റെസിഡന്‍സ് അസോസ്സിയേഷന്‍ സെക്രട്ടറി തുടങ്ങിയ മേഖലയില്‍ പ്രവര്‍ത്തിച്ച് നാട്ടുകാര്‍ക്കൊപ്പം നിന്നതിന്റെ ആത്മവിശ്വാസത്തിലാണ് സ്വതന്ത്രനായി ജനവിധി തേടുന്നത്. ആര്‍ക്കും എപ്പോഴും ഏത് ന്യായമായ ആവശ്യത്തിനും സമീപിക്കാവുന്ന ഒരു ജനപ്രതിനിധിയാവണം വാര്‍ഡിനുണ്ടാകേണ്ടതെന്നാണ് ഷിബുവിന്റെ നിലപാട്. താന്‍ വിജയിച്ചാല്‍ ഒരു പക്ഷപാതവും ഇല്ലാതെ ജനങ്ങള്‍ക്കൊപ്പം എന്നും നിലകൊള്ളുമെന്ന ഉറപ്പാണ് ഷിബു തേന്‍മഠം വാര്‍ഡിലെ ഓരോ കുടുംബത്തിനും നല്‍കുന്നത്.

Related Articles

Back to top button