BREAKING NEWSLATEST

കര്‍ണാടകയിലെ ശിവമോഗയില്‍ ക്വാറിയില്‍ ഉഗ്രസ്‌ഫോടനം; നിരവധി മരണം

ബെംഗളൂരു: കര്‍ണാടകയിലെ ശിവമോഗയില്‍ ക്വാറിയില്‍ ഉഗ്ര സ്‌ഫോടനത്തില്‍ പത്തോളം പേര്‍ കൊല്ലപ്പെട്ടു. ശിവമോഗയിലെ അബ്ബലഗരെ താലൂക്കില്‍ രാത്രി 10.20 ഓടെയാണ് സംഭവം. ഇവിടുത്തെ ഒരു റെയില്‍വേ ക്രഷര്‍ യൂണിറ്റില്‍ സ്‌ഫോടക വസ്തുക്കളുമായി എത്തിയ ട്രക്ക് പൊട്ടിത്തെറിച്ചെതെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറി ശിവമോഗ ചിക്കമംഗളൂരു ജില്ലകളെ പ്രകമ്പനം കൊള്ളിച്ചു.
ഭൂചലനമാണെന്ന ഭീതിയില്‍ ആളുകള്‍ വീടുകളില്‍ പുറത്തേക്കിറങ്ങി ഓടി.
കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ നാടാണ് ശിവമോഗ. കൊല്ലപ്പെട്ടവരുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ല. ബിഹാര്‍ സ്വദേശികളായ പത്തോളം തൊഴിലാളികളാണ് ക്വാറിിയിലുണ്ടായിരുന്നത്.
സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്ക് കാര്യമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. റോഡുകള്‍ പോലും വിണ്ടു കീറി, വീടുകളുടെ ജനല്‍ ചില്ലുകളും മറ്റും പൊട്ടിത്തെറിച്ചു.

Related Articles

Back to top button