കൊച്ചി: ചരക്ക് ഇറക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് അഗത്തിയില്‍ കുടുങ്ങിയ കപ്പല്‍ യാത്ര തുടങ്ങി. രോഗികളടക്കം കല്‍പേനി, അന്ത്രോത്ത് ദ്വീപുകളിലേക്ക് പോകാനുളള 220 യാത്രക്കാരാണ് 20 മണിക്കൂറിലധികം അഗതിയില്‍ കുടുങ്ങിയത്. പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍ യാത്രക്കാരുമായും യൂണിയന്‍ പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത്. കവരത്തിയിലേക്കുള്ള യാത്രക്കാരെ ഇറക്കിയ ശേഷം ഇന്നലെ രാത്രി 10 .30 നാണ് എം വി അറേബ്യന്‍ അഗത്തിയിലെത്തിയത്. മെര്‍ച്ചന്റ് യൂണിയനും അണ്‌ലോഡിംങ് കോണ്ട്രാക്ടര്‍മാരും ചരക്കിറക്കുന്നത് വൈകിപ്പിച്ചതാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കിയത്.
***