BUSINESSBUSINESS NEWS

കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിര്‍മ്മിക്കുന്ന ബോട്ടുകളില്‍ സീമെന്‍സ് സാങ്കേതിക വിദ്യ

കൊച്ചി: കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിര്‍മ്മിക്കുന്ന ബോട്ടുകളില്‍ ഇനി സീമെന്‍സ് സാങ്കേതിക വിദ്യ. ഇന്ത്യയില്‍ ആദ്യമായി ഇലക്ട്രിക് പ്രൊപ്പല്‍ഷനും ബാറ്ററി സംയോജിത സാങ്കേതിക വിദ്യകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കുന്നതിന് ഊര്‍ജ്ജ സാങ്കേതിക മേഖലയിലെ ഭീമന്മാരായ സീമെന്‍സിനെ തെരഞ്ഞെടുത്തു.
കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നിര്‍മ്മിക്കുന്ന 22 ബോട്ടുകളിലാണ് സീമെന്‍സ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നത്. ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ ഡ്രൈവ് ട്രെയിന്‍, എനര്‍ജി സ്റ്റോറേജ് ഇന്റഗ്രേഷന്‍ , യന്ത്രവല്‍ക്കരണ സാങ്കേതിക വിദ്യകള്‍ ഉപയോിച്ച് ബോട്ടുകളെ സജ്ജമാക്കുന്ന ജോലികളാണ് കമ്പനി ചെയ്യുക.ആധുനിക സാങ്കേതിക വിദ്യകള്‍ സ്ഥാപിക്കുന്നതിലൂടെ ഇന്ധനക്ഷതയും പ്രവര്‍ത്തനക്ഷമതയും വര്‍ധിക്കുന്നതിനും പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനു സഹായിക്കും. കൂടാതെ ബോട്ടുകളുടെ സുരക്ഷിതത്വവും കാര്യക്ഷമതയും ലക്ഷ്യം വെച്ചുകൊണ്ട് ബോട്ട്‌ജെട്ടികളില്‍ ആധുനിക സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനും സീമെന്‍സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയും ഉല്പാദനക്ഷമതയും സീമെന്‍സുമായുള്ള സഹകരണത്തിലൂടെ നേടാനാകുമെന്നു കൊച്ചി ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മധു എസ് . നായര്‍ അഭിപ്രായപ്പെട്ടു..
കൊച്ചി ഷിപ്പ് യാര്‍ഡുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഡീകാര്‍ബണൈറ്റിനോടും പരിസ്ഥിതി സുസ്ഥിരതയോടും ഞങ്ങള്‍ക്കുള്ള പ്രതിബദ്ധതയും ഈ പദ്ധതി ഏറ്റെടുത്തത്തിലൂടെ കാണിക്കുന്നുണ്ടന്നും സീമെന്‍സ് ലിമിറ്റഡ് എനര്‍ജി ഹെഡ് ഗെര്‍ഡ് ഡ്യുസ്സന്‍ പറഞ്ഞു .

Related Articles

Back to top button