BREAKING NEWSKERALALATESTNEWS

സ്വര്‍ണക്കടത്ത് കേസ്: ശിവശങ്കരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് വിവാദത്തില്‍പ്പെട്ട മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു. അദ്ദേഹത്തിനെതിരായ ആരോപണങ്ങളുടെ അന്വേഷണ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ബന്ധങ്ങള്‍ സ്ഥാപിക്കുന്നതില്‍ ശിവശങ്കറിന് ജാഗ്രതക്കുറവ് ഉണ്ടായിയെന്ന വിലയിരുത്തലുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയുമാണ് ആരോപണങ്ങള്‍ അന്വേഷിച്ചത്. ഇവരുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തി അടുത്ത നടപടികളിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂണ്‍ 14-ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.

വിവാദ വനിതയുമായി ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നത് കൊണ്ടാണ് ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തു നിന്നും തന്റെ പ്രെവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ശിവശങ്കര്‍ വിഷയം മുഖ്യമന്ത്രി സിപിഎം നേതൃത്വവുമായി ചര്‍ച്ച ചെയ്തിരുന്നു.

 

Tags

Related Articles

Back to top button
Close