തൃശൂർ: കേന്ദ്ര ഭാരവാഹികളെ നിയമിച്ച രീതിയിൽ അതൃപ്തിയുള്ള ബിജെപി കേരള ഘടകത്തിലെ ഒരു വിഭാഗം പ്രമുഖ നേതാക്കൾ സമാന്തര ഗ്രൂപ്പ് യോഗം ചേർന്നു. ജില്ലാ അടിസ്ഥാനത്തിൽ ഉൾപ്പെടെ സമാന്തര പ്രവർത്തനങ്ങൾ സജീവമാക്കാനാണ് നീക്കം. സംസ്ഥാന വൈസ് പ്രസിഡൻ്റ് ശോഭാ സുരേന്ദ്രൻ, മുൻ വൈസ് പ്രസിഡൻ്റുമാരായ കെ പി ശ്രീശൻ, പി എം വേലായുധൻ, മുൻ സംസ്ഥാന വക്താവ് ജെ ആർ പത്മകുമാർ, സംസ്ഥാന സെക്രട്ടറി എ കെ നസീർ എന്നിവരാണു യോഗത്തിൽ പങ്കെടുത്തത്. എ പി അബ്ദുല്ലക്കുട്ടിയെ ദേശീയ ഉപാധ്യക്ഷനും ടോം വടക്കനെ വക്താവുമാക്കി വർഷങ്ങളായി ബിജെപിയിൽ പ്രവർത്തിക്കുന്നവരെ അവഗണിച്ചതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കാൻ കൂടിയാണ് യോഗം. വി മുരളീധരൻ പക്ഷത്തിൻ്റെ സ്വാധീനത്തിനു വഴങ്ങി അഖിലേന്ത്യ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് ദേശീയ നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് സമാന്തര യോഗം ചേർന്ന നേതാക്കളുടെ വിമർശനം. അർഹരായ നേതാക്കളെ അവഗണിക്കുന്നതിനെതിരെയാണ് ഇവർ പ്രാദേശിക തലത്തിൽ പ്രവർത്തകർക്കിടയിൽ പ്രചാരണം നടത്തുക. ജില്ലാതലങ്ങളിലും പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന യോഗങ്ങൾ ചേരും.
Related Articles
Check Also
Close -
35 മണ്ഡലങ്ങളില്‍ ബിജെപിക്ക് 20% വോട്ട്, ജാഗ്രതയോടെ സിപിഎം
January 19, 2021