യുവതിയുടെ മേക്കപ്പ് ട്യൂട്ടോറിയലിന്റെ വീഡിയോയില്‍ അവിചാരിതമായി പതിഞ്ഞത് സഹോദരന് നേരെയുതിര്‍ത്ത വെടിയൊച്ചയുടെ ശബ്ദം. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ റബേക്ക ഒലുഗ്‌ബെമി വീഡിയോ പകര്‍ത്തുന്നതിനിടയിലാണ് വീടിന് പുറത്ത് അവളുടെ സഹോദരന്‍ 27 -കാരനും പ്രൊഫഷണല്‍ ബോക്‌സറുമായ യെശയ്യ ഒലുഗ്‌ബെമിക്ക് വെടിയേറ്റത്.
വെടിയൊച്ച കേട്ട് ഞെട്ടലോടെ നോക്കുന്ന റബേക്കയുടെ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. വീഡിയോയില്‍ റബേക്ക ഒരു പ്രൊഡക്ട് പരിചയപ്പെടുത്തുന്നതിനിടെ വെടിയൊച്ച കേള്‍ക്കുന്നതും അവള്‍ നിശബ്ദയായി ചുറ്റും നോക്കുന്നതും കാണാം. അവിടെ വച്ച് വീഡിയോ അവസാനിക്കുകയാണ്.
റബേക്കയുടെ സഹോദരനും പ്രൊഫഷണല്‍ ബോക്‌സറുമായ യെശയ്യ ഒലുഗ്‌ബെമിയാണ് അയല്‍ക്കാരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വെടിയൊച്ച കേട്ടെങ്കിലും അത് എവിടെ നിന്നും വന്നതാണ് എന്ന് ആദ്യം റബേക്ക തിരിച്ചറിഞ്ഞിരുന്നില്ല എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, പിന്നീടാണ് വീട്ടുമുറ്റത്ത് സഹോദരന്‍ അയല്‍ക്കാരന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത് അവള്‍ അറിയുന്നത്.
നിക്കോളാസ് ഫ്രാന്‍സിസ് സേവ്യര്‍ ജിറോക്‌സ് എന്ന 36 -കാരനെ പിന്നാലെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. സിസിടിവിയിലെ ദൃശ്യങ്ങളുടെയും ദൃക്‌സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിലാണ് ഇയാളെ കൊലപാതക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കായികരം?ഗത്ത് അറിയപ്പെടുന്ന യെശയ്യയുടെ മരണം ആളുകളെ ഞെട്ടിച്ചു. നിരവധിപ്പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകളുമായി എത്തിയത്. കോടതിമുറിയിലും നിറയെ യെശയ്യുടെ ബന്ധുക്കളും അയല്‍ക്കാരുമായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
‘2 വയസ്സുള്ള ഒരു ആണ്‍കുട്ടിയുടെ പിതാവാണ് മിസ്റ്റര്‍ ഒലുഗ്‌ബെമി. ഇന്നത്തെ ഹിയറിംഗില്‍ നിരവധി കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു. കോടതിമുറിയില്‍ പകുതിയും അവരായിരുന്നു. അവന്റെ അമ്മ മകന്റെ ബോക്സിംഗ് മെഡല്‍ കഴുത്തില്‍ അണിഞ്ഞാണെത്തിയത്’ എന്നാണ് Kate Amara എക്‌സില്‍ (ട്വിറ്ററില്‍) കുറിച്ചിരിക്കുന്നത്.
1,090 1 minute read