LATESTNATIONAL

യുപിയില്‍ താടി വളര്‍ത്തിയാലും കുഴപ്പമാണോ? താടി നീട്ടിവളര്‍ത്തിയ മുസ്ലിം എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു

ലഖ്‌നൗ: മെലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ താടി നീട്ടിയതിന് ഉത്തര്‍പ്രദേശിലെ ഒരു മുസ്ലീം സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ഡ്രസ് കോഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് നടപടിയെടുത്തിരിക്കുന്നത്. രാമാല പോലീസ് സ്റ്റേഷനിലെ എസ്‌ഐ ആയ ഇന്‍താസര്‍ അലിക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്.
എന്നാല്‍ തന്റെ അപേക്ഷ കഴിഞ്ഞ നവംബര്‍ മുതല്‍ അധികാരികളോട് പരിഗണനയിലാണെന്നും 25 വര്‍ഷത്തെ സേവനത്തില്‍ താടി ഒരിക്കലും പ്രശ്‌നമായിരുന്നില്ലെന്നും എസ്‌ഐ അവകാശപ്പെടുന്നു.
പോലീസിന്റെ ഡ്രസ് കോഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് സിഖ് സമുദായത്തില്‍പ്പെട്ടവര്‍ക്ക് മാത്രമാണ് അധികാരികളുടെ അനുമതിയില്ലാതെ താടി വയക്കുവാന്‍ സാധിക്കുക.
അനുവാദമില്ലാതെ താടി വച്ചതിനാലാണ് അലിയെ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തതെന്നും ആവര്‍ത്തിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും ഡ്രസ് കോഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതായും ബാഗ്പത് എസ്പി അഭിഷേക് സിംഗ് പറഞ്ഞു. നേരത്തെ ഇതേ കാരണത്തിന് ഇന്‍താസര്‍ അലിക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു. തുടര്‍ന്ന് നടപടിയുടെ ഭാഗമായി എസ്‌ഐ അലിയെ വിവേചനരഹിതമായി സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഇയാള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
നേരത്തേയും യൂണിഫോം പ്രോട്ടോക്കോള്‍ പാലിക്കാത്തതിനും താടി വെട്ടിയതിനും ഇന്താര്‍ അലിയെ നോട്ടീസ് നല്‍കിയിരുന്നുവെന്ന് ബാഗ്പത് പോലീസ് വ്യക്തമാക്കി. തുടര്‍ന്നും അധികാരികളുടെ അനുമതിയില്ലാതെ താടി വളര്‍ത്തിയതോടെയാണ് നടപടിയുണ്ടായിരിക്കുന്നത് എന്നും വ്യക്തമാക്കി

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker