അടിമാലി: വൈദ്യുതി മന്ത്രിയുടെ വാഹനത്തില്‍ ഇടിച്ചിട്ട് നിര്‍ത്താതെ കാര്‍ ഓടിച്ച് പോയ പോലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. മൂന്നാര്‍ സ്റ്റേഷനിലെ എ.എസ്.ഐ. സജീവ് മാത്യുവിനെതിരെയാണ് നടപടി.
വെള്ളത്തൂവല്‍ സ്റ്റേഷന് ഹൗസ് ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇടുക്കി ജില്ലാ പോലീസ് മേധാവിയാണ് സജീവിനെ ചൊവ്വാഴ്ച സസ്പെന്‍ഡ് ചെയ്തത്.
ഞായറാഴ്ച വൈകിട്ട് ശാല്യംപാറയില് വെച്ചാണ് വൈദ്യുതി മന്ത്രി എം.എം.മണിയുടെ കാറില്‍ സജീവ് ഓടിച്ചിരുന്ന കാര്‍ തട്ടിയത്. പോലീസ് ഉദ്യോഗസ്ഥന് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. വരും വഴി സജീവ് ഓടിച്ചിരുന്ന കാര്‍ ഒരു ഓട്ടോറിക്ഷയിലും ഇടിച്ചിരുന്നു. ഇദ്ദേഹം മദ്യപിച്ചിരുന്നതായി ആക്ഷേപം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ രാത്രി തന്നെ വെളളത്തൂവല്‍ പോലീസ് സജീവിന്റെ വീട്ടിലെത്തിയെങ്കിലും ഉദ്യോഗസ്ഥനെ കണ്ടെത്താനായില്ല. ഇതിനുപിന്നാലെയാണ് റിപ്പോര്‍ട്ടും നടപടിയും ഉണ്ടായത്.