മുംബൈ: മൈക്രോ, ചെറുകിട, ഇടത്തരം സംരംഭകങ്ങളുടെ (എംഎസ്എംഇ) ഉന്നമനവും സാമ്പത്തിക സംരക്ഷണവും വികസനവും ലക്ഷ്യമിട്ട് രൂപീകരിച്ച രാജ്യത്തെ പരമോന്നത ധനകാര്യ സ്ഥാപനമായ സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്പ്മെന്റ് ബാങ്ക് (സിഡ്ബി) എംഎസ്എംഇ കള്‍ക്കായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) പുന:സംഘടിപ്പിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ നേട്ടങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്നതിനായി
https://arm-msme.in എന്ന വെബ് പോര്‍ട്ടല്‍ ആരംഭിച്ചു
ഈ അസറ്റ് പുന:സംഘടനാ വെബ് മോഡ്യൂളിന്റെ സഹായത്തോടെ, എംഎസ്എംഇകള്‍ക്ക് തങ്ങളുടെ മുന്‍കാല സാമ്പത്തിക കാര്യങ്ങള്‍, ഭാവിയിലെ ആസൂത്രണങ്ങള്‍ പുന:സംഘടനയുടെ ആവശ്യകതകള്‍ എന്നിങ്ങനെയുള്ള ഏറ്റവും അത്യന്താപേക്ഷിതമായ ഡാറ്റകള്‍ മാത്രം ഉപയോഗിച്ച് പുന:സംഘടനാ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കാനും ഈ നിര്‍ദ്ദേശങ്ങള്‍ ഓണ്‍ലൈനായി ബാങ്കുകളില്‍ സമര്‍പ്പിക്കാനും ഇമെയില്‍ വഴിയോ ഹാര്‍ഡ് കോപ്പികളിലൂടെയോ ബാങ്കുകള്‍ക്ക് സമര്‍പ്പിക്കുന്നതിനായി റിപ്പോര്‍ട്ടുകള്‍ സൃഷ്ടിക്കാനും കഴിയും.
ഈ ഉദ്യമം സാമ്പത്തികമായ വീണ്ടെടുക്കലിന് സഹായമാവുകയും ഈ ദിശയില്‍ ഇന്ത്യാ ഗവണ്മെന്റ് പ്രഖ്യാപിച്ച ഭാവിയിലെ സുപ്രധാന സംരംഭങ്ങളുടെ നേട്ടങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും. പുന:സംഘടന ആവശ്യമായ എംഎസ്എംഇ യൂണിറ്റുകള്‍ക്കൊപ്പം കൈകോര്‍ത്ത് പിന്തുണ നല്‍കുന്നതിനായി, പ്രാദേശിക
എംഎസ്എംഇ വ്യവസായ അസോസിയേഷനുകളുമായി സഹകരിച്ച് 20 എംഎസ്എംഇ ക്ലസ്റ്റര്‍ ലൊക്കേഷനുകളില്‍ ക്രെഡിറ്റ് കൗണ്‍സിലര്‍മാരെ നിയമിച്ചിട്ടുണ്ടെന്ന് സിഡ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ മനോജ് മിത്തല്‍ പറഞ്ഞു.