LATESTMOBILETECH

നയംമാറിയതോടെ വാട്‌സാപ്പിനെ ആളുകള്‍ ഉപേക്ഷിക്കുന്നു, ഇപ്പോള്‍ പ്രീയം ‘സിഗ്‌നലി’നോട്

സമൂഹമാധ്യമ രംഗത്തെ ഏറ്റവും വലിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പിനെ കീഴടക്കി സിഗ്‌നല്‍. സ്വകാര്യതാ നയം മാറ്റിയതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ വാട്‌സാപ് ഉപയോക്താക്കള്‍ സിഗ്‌നലിലേക്ക് വഴിമാറിയത്. വാട്‌സാപ്പിന് നിലവില്‍ ആഗോളതലത്തില്‍ 200 കോടി പ്രതിമാസ ഉപയോക്താക്കളാണുള്ളത്. എന്നാല്‍ നയം മാറ്റത്തോടെ വാട്‌സാപ്പ് ഉപേക്ഷിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ഉപയോക്താക്കളെ നഷ്ടപ്പെടുമെന്ന ഭീതിയില്‍ പുതിയ നയം ബിസിനസ് ഉപയോക്താക്കള്‍ക്ക് മാത്രമാണെന്നു വ്യക്തമാക്കി ഫേസ്ബുക്ക് രംഗത്തെത്തിയിട്ടുണ്ട്.
വാട്‌സാപ്പിന് പകരമായി സിഗ്‌നല്‍ പ്രൈവറ്റ് മെസഞ്ചര്‍ ആപ്ലിക്കേഷനാണ് ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്. ആപ്പിളിന്റെ ഇന്ത്യയിലെ ആപ്പ് സ്റ്റോറിലെ ‘മികച്ച സൗജന്യ അപ്ലിക്കേഷനുകള്‍’ ലിസ്റ്റില്‍ ഒന്നാമതാണ്. വാട്‌സാപ് മൂന്നാം സ്ഥാനത്തും.
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതായി സിഗ്‌നല്‍ വക്താവ് വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ പുതിയ അക്കൗണ്ടുകളുടെ ഫേണ്‍ നമ്പര്‍ വെരിഫിക്കേഷനില്‍ കാലതാമസം അനുഭവപ്പെടുന്നുണ്ട്.സിഗ്‌നല്‍ ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയില്‍ ആപ്ലിക്കേഷനുകളില്‍ പ്രവര്‍ത്തിക്കും. വിന്‍ഡോസ്, ലിനക്‌സ്, മാക് എന്നിവയിലും ഇന്‍സ്റ്റാള്‍ ചെയ്യാനാകും.
വാട്‌സാപ്പിന് പകരം സിഗ്‌നല്‍ ഉപയോഗിമെന്ന, ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍ ഇലോണ്‍ മസ്‌കിന്റെ ആഹ്വാനം പുറത്തുവന്നതിനു പിന്നാലെ സിഗ്‌നല്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ എണ്ണം കുതിച്ചുയര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.
കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്‌നല്‍ ഫൗണ്ടേഷന്‍, സിഗ്‌നല്‍ മെസഞ്ചര്‍ എല്‍എല്‍സി എന്നീ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്പാണ് സിഗ്‌നല്‍. 2014 ല്‍ പ്രവര്‍ത്തനം ആരംഭിച്ച സിഗ്‌നലിന് നിരവധി ഉപയോക്താക്കളുണ്ട്.
സിഗ്‌നല്‍ ഫൗണ്ടേഷന്‍ എന്നൊരു ലാഭേതര സംഘടന കൂടിയാണ്. തുടക്കമിട്ടത്. വാട്‌സാപ്പിന്റെ സഹ സ്ഥാപകരില്‍ ഒരാളായ ബ്രയാന്‍ ആക്ടന്‍, മോക്‌സി മര്‍ലിന്‍സ്‌പൈക്ക് എന്നിവര്‍ ചേര്‍ന്നാണ് സിഗ്‌നലിന് തുടക്കമിട്ടത്. ബ്രയാന്‍ ആക്ടണും ജാന്‍ കോമും ചേര്‍ന്ന് ആരംഭിച്ച വാട്‌സാപ്പ് 2014 ലാണ് ഫേസ്ബുക്ക് ഏറ്റെടുത്തത്. തുടര്‍ന്ന് ഫേസ്ബുക്കുമായുള്ള ഭിന്നതയില്‍ ബ്രയാന്‍ ആക്ടണും ജാന്‍ കോമും കമ്പനി വിടുകയായിരുന്നു.
വാട്‌സാപ് പോലെ തന്നെ രണ്ട് വ്യക്തികള്‍ തമ്മിലും വ്യക്തിയും ഗ്രൂപ്പുകള്‍ തമ്മിലും ആശയവിനിമയം നടത്താന്‍ സിഗ്‌നലിലൂടെ സാധിക്കും. വോയ്‌സ് കോള്‍, വീഡിയോ കോള്‍ സൗകര്യങ്ങളും ഇതിലുണ്ട്. ആന്‍ഡ്രോയിഡ്, ഐഓഎസ്, ഡെസ്‌ക്ടോപ്പ് പതിപ്പുകളില്‍ ഇത് ലഭ്യമാണ്. ടെക്സ്റ്റ് മെസേജുകള്‍, ചിത്രങ്ങള്‍, വീഡിയോകള്‍, ഫയലുകള്‍ എന്നിവ കൈമാറാം. എന്റ് റ്റു എന്റ് എന്‍ക്രിപ്ഷന്‍ സംരക്ഷണവും ഉറപ്പാക്കിയിട്ടുണ്ട്.
കൂടാതെ ഫോണിലെ ഡിഫോള്‍ട്ട് എസ്എംഎസ് എംഎംഎസ് ആപ്ലിക്കേഷനായും സിഗ്‌നലിനെ ഉപയോഗിക്കാം. ഇതുവഴി എസ്എംഎസ് സന്ദേശങ്ങളും എന്‍ക്രിപ്റ്റഡ് ആയി അയ്ക്കാനാവും. അതിന് മറുഭാഗത്തുള്ളവരും സിഗ്‌നല്‍ എസ്എംഎസുകള്‍ക്ക് വേണ്ടി ഉപയോഗിക്കണം എന്നുമാത്രം. ബംഗ്ലാ, ഹിന്ദി, മറാത്തി, തമിഴ്, തെലുങ്ക്, ഉക്രേനിയന്‍, ഉറുദു, വിയറ്റ്‌നാമീസ് ഭാഷകള്‍ സിഗ്‌നലില്‍ ലഭ്യമാണ്.
മൊബൈല്‍ നമ്പര്‍ മാത്രമല്ല, ലാന്റ് ലൈന്‍ നമ്പര്‍, വോയ്‌സ് ഓവര്‍ ഐപി നമ്പറുകള്‍ എന്നിവ ഉപയോഗിച്ച് അക്കൗണ്ട് തുറക്കാന്‍ സിഗ്‌നലില്‍ സാധിക്കും.
ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് സിഗ്‌നല്‍ തയ്യാറാക്കിയിരിക്കുന്നത്. ആപ്പിന്റെ ഓപ്പണ്‍സോഴ്‌സ് കോഡ് ആര്‍ക്കും പരിശോധിക്കാമെന്നതാണ് പ്രത്യേകത. അതുകൊണ്ടു തന്നെ സ്വകാര്യത ഏറെ സംരക്ഷിക്കുന്നതും കമ്പനിയുടെ രഹസ്യ ഇടപെടല്‍ ഒഴിവാക്കുന്നതുമാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker