KERALABREAKING NEWSLATEST

കൊച്ചിയില്‍ പാറമടയില്‍ കന്യാസ്ത്രീ മരിച്ചനിലയില്‍

കൊച്ചി: എറണാകുളം, വാഴക്കാലയില്‍ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. മഠത്തിനോട് ചേര്‍ന്നുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇടുക്കി സ്വദേശി സിസ്റ്റര്‍ ജസ്റ്റീന തോമസ് (45) ആണ് മരിച്ചത്.
ഉച്ച മുതല്‍ കന്യാസ്ത്രീയെ കാണാതായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയല്‍ഫോഴ്‌സ് എത്തി മൃതദേഹം കരക്കെത്തിച്ചു മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
സംഭവത്തില്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിസ്റ്റര്‍ ജസ്റ്റീന വര്‍ഷങ്ങളായി മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പ്രാഥമികമായി പോലീസ് നല്‍കുന്ന വിവരം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker