BREAKING NEWSKERALA

സിസ്റ്റര്‍ അഭയയുടെ മരണാനന്തരം 28 വര്‍ഷങ്ങള്‍…

 • 1992 മാര്‍ച്ച് 27: കോട്ടയം പയസ് ടെന്‍ത്ത് കോണ്‍വെന്റിലെ അന്തേവാസിനിയും ബി.സി.എം. കോളേജ് പ്രീ ഡിഗ്രി വിദ്യാര്‍ഥിനിയുമായിരുന്ന സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തി.
 • 1993 ജനുവരി 30: അഭയയുടെ മരണം ആത്മഹത്യയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി
 • 1993 ഏപ്രില്‍ 30: ആക്ഷന്‍ കൗണ്‍സിലിന്റെ നിയമപോരാട്ടത്തിലൂടെ കേസ്
 • ഹൈക്കോടതിയിലെത്തുകയും കേസന്വേഷണം സി.ബി.ഐ.യെ ഏല്‍പ്പിക്കുകയും ചെയ്തു.
 • 1993 ഡിസംബര്‍ 30: അന്വേഷണത്തിന് തുടക്കമിട്ട സി.ബി.ഐ. ഡിവൈ.എസ്.പി. വര്‍ഗീസ് പി.തോമസ് രാജിവെച്ചു.
 • 1994 ജൂണ്‍ 02: സി.ബി.ഐ. ഡയറക്ടറായിരുന്ന കെ. വിജയരാമറാവുവിനെ ഒ.രാജഗോപാല്‍, ഇ.ബാലാനന്ദന്‍,പി.സി.തോമസ്, ജോമോന്‍ പുത്തന്‍പുരക്കല്‍ എന്നിവര്‍ കണ്ട് നിവേദനം നല്‍കുന്നു.
 • സി.ബി. ഐ. എസ്.പി. വി. ത്യാഗരാജനെ മാറ്റി. ഡി.ഐ.ജി. എം.എല്‍. ശര്‍മയെ കേസ് ഏല്‍പ്പിക്കുന്നു.
 • 1996 ഡിസംബര്‍ 06: അഭയയുടെ മരണം കൊലപാതകമെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിയുന്നില്ലന്ന് അന്വേഷണസംഘം കോടതിയെ അറിയിക്കുന്നു
 • 1997 ജനുവരി 18: സി.ബി.ഐ. റിപ്പോര്‍ട്ട് തള്ളണമെന്ന് അപേക്ഷിച്ച് അഭയയുടെ അച്ഛന്‍ കോടതിക്ക് മുമ്പാകെ ഹര്‍ജി നല്‍കി
 • 1997മാര്‍ച്ച് 20: പുതിയ അന്വേഷണം നടത്താന്‍ കോടതി ഉത്തരവ്
 • 1999 ജൂലായ് 12: അഭയ കൊല്ലപ്പെട്ടതാണെന്ന് പുതിയ സംഘവും കണ്ടെത്തുന്നു. പക്ഷേ, തെളിവുകള്‍
 • നശിച്ചതിനാല്‍ പ്രതികളെ പിടിക്കാന്‍ കഴിയുന്നില്ലന്ന് കോടതിയെ ബോധിപ്പിച്ചു
 • 2000ജൂണ്‍ 23: സി.ബി.ഐ. ഹര്‍ജി കോടതി തള്ളി. രൂക്ഷ വിമര്‍ശനവും
 • 2005 ഓഗസ്റ്റ് 21: കേസ് അവസാനിപ്പിക്കാന്‍ വീണ്ടും സി.ബി.ഐ. അനുമതി തേടി. 2006 ഓഗസ്റ്റ്
 • 30ന് ഈ ആവശ്യം നിരാകരിച്ചു. വീണ്ടും അന്വേഷിക്കാന്‍ നിര്‍ദേശം.
 • 2007 ജൂണ്‍ 11: കേസ് സി.ബി.ഐ പുതിയ സംഘത്തെ ഏല്‍പ്പിക്കുന്നു.
 • 2007 ജൂലായ് 6: കേസില്‍ ആരോപണവിധേയരായ മൂന്ന് പേരെയും മുന്‍ എ.എസ്.ഐ.യെയും
 • നാര്‍ക്കോ അനാലിസിസിന് വിധേയമാക്കാന്‍ കോടതി ഉത്തരവിട്ടു.
 • 2007 ഓഗസ്റ്റ് 3: നാര്‍ക്കോ അനാലിസിസിസ് നടത്തി.
 • 2007 ഡിസംബര്‍ 11: സി.ബി.ഐ. ഇടക്കാല റിപ്പോര്‍ട്ട് കോടതിക്ക് സമര്‍പ്പിച്ചു.
 • 2008 നവംബര്‍ 1: കൊച്ചി യൂണിറ്റ് സി.ബി.ഐ.ഡിവൈ.എസ്.പി. നന്ദകുമാരന്‍ നായര്‍ കേസ് ഏറ്റെടുത്തു.
 • 2008 നവംബര്‍ 19: ഫാ.തോമസ് കോട്ടൂര്‍,ഫാ.ജോസ് പൂതൃക്കയില്‍,സിസ്റ്റര്‍ സ്റ്റെഫി എന്നിവരെ
 • പ്രതികളായി കണ്ടെത്തി സി.ബി.ഐ. അറസ്റ്റ് ചെയ്തു.
 • 2009 ജൂലായ് 17: കുറ്റപത്രം നല്‍കി
 • 2018 മാര്‍ച്ച് 8: രണ്ടാം പ്രതിയായ ഫാ.ജോസ് പൂതൃക്കയിലിനെ കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി.പ്രത്യേക സി.ബി.ഐ. കോടതിയുടെതാണ് ഉത്തരവ്. തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലതാണ് കോടതി കാരണമായി പറഞ്ഞത്.
 • 2019 ഏപ്രില്‍ 9: മുന്‍ ക്രൈംബ്രാഞ്ച് എസ്.പി. കെ.ടി. മൈക്കിളിനെ തെളിവ് നശിപ്പിച്ച കേസില്‍ നിന്ന് ഒഴിവാക്കി.സി.ബി.ഐ. കോടതി മൈക്കിളിനെ തെളിവ് നശിപ്പിച്ചതിന് പ്രതിയാക്കിയതാണ് ഇല്ലാതായത്. വിചാരണവേളയില്‍ തെളിവ് കിട്ടിയാല്‍ പ്രതിയാക്കാം എന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.
 • 2019 ജൂലായ്15: പ്രതികളുടെ വിടുതല്‍ ഹര്‍ജി സുപ്രീം കോടതിയും തള്ളി.
 • 2019 ഓഗസ്റ്റ് 5: പ്രതികളെ തിരുവനന്തപുരം സി.ബി.ഐ കോടതി കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു. 26 ന് വിചാരണ ആരംഭിച്ചു
 • കോടതിയിലുള്ള കേസ്
  സിസ്റ്റര്‍ അഭയയെ കൈക്കോടാലിയുടെ പിടി കൊണ്ട് പ്രതികള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. അസമയത്ത് പ്രതികളുടെ അവിഹിത ബന്ധം സിസ്റ്റര്‍ അഭയ കണ്ടതിലുള്ള ഭയത്താല്‍ അവരെ കൊലപ്പെടുത്തിയെന്നാണ് ആരോപണം. മൃതദേഹം കിണറ്റിലെറിഞ്ഞുവെന്നും കേസ് രേഖകളില്‍ പറയുന്നു. സംഭവം നടന്ന് 15 വര്‍ഷത്തിന് ശേഷമാണ് അറസ്റ്റ് നടത്തിയത്. ആദ്യഘട്ടത്തില്‍ ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയായി എഴുതിത്തള്ളിയ കേസാണ് പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സി.ബി.ഐ.സംഘത്തിലെ ആദ്യത്തെയാള്‍ കൊലപാതകമെന്ന് സ്ഥാപിച്ചു. പിന്നീടുളള പത്തുപേര്‍ പറ്റില്ലന്ന് പറഞ്ഞ് മടങ്ങിയപ്പോള്‍ 12ാമത് വന്ന ഡല്‍ഹി സി.ബി.ഐ. ഡിവൈ.എസ്.പി.ആര്‍.കെ. അഗര്‍വാളാണ് കുറ്റവാളികളിലേക്ക് കൃത്യമായി അന്വേഷണം നീക്കിയത്. തെളിവുകള്‍ നശിപ്പിച്ചെങ്കിലും അവ കണ്ടെത്തി അറസ്റ്റിലേക്ക് എത്തിച്ചത് ഡിവൈ.എസ്.പി. നന്ദകുമാര്‍ നായരാണ്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker