തിരുവനന്തപുരം:വിളപ്പില്‍ശാല പോലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച ഗ്രേഡ് എസ് ഐ ആശുപത്രിയില്‍ മരിച്ചു. അമ്പലത്തിന്‍കാല രാഹുല്‍ നിവാസില്‍ രാധാകൃഷ്ണന് (53) ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
ജോലിഭാരവും എസ് എച് ഒ യുടെ മാനസീക പീഡനവും ആണ് ആത്മഹത്യാ ശ്രമത്തിനു പിന്നില്‍ എന്നു ആരോപണം ഉയര്‍ന്നിരുന്നു. നാലു മാസം മുന്‍പാണ് രാധാകൃഷ്ണന് വിളപ്പില്‍ശാല പോലീസ് സ്റ്റേഷനില്‍ എത്തിയത്. രാധാകൃഷ്ണനെ ഇന്‍സ്പെക്ടര്‍ സജിമോന്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് സഹോദരന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഈ മാസം ഒന്നിന് രാവിലെ പതിനൊന്ന് മണിയോടെയാണ് രാധാകൃഷ്ണന് ആത്മഹത്യക്ക് ശ്രമിച്ചത്.
വിളപ്പില്‍ശാല പൊലീസ് സ്റ്റേഷനിലെ വിശ്രമമുറിയില്‍ തൂങ്ങി മരിക്കാന്‍ ശ്രമം നടത്തിയ രാധാകൃഷ്ണനെ സഹപ്രവര്‍ത്തകരായ പൊലീസുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആത്മഹത്യ ശ്രമത്തില്‍ സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ക്കെതിരെ രാധാകൃഷ്ണന്റെ ബന്ധുക്കള്‍ പരസ്യമായി രംഗത്തെത്തുകയായിരുന്നു. ഗ്രേഡ് എസ്ഐ ആയി പ്രൊമോഷന് കിട്ടിയ രാധാകൃഷ്ണന് വിളപ്പിന് ശാല സ്റ്റേഷനിലേക്ക് സ്ഥലം മാറിയെത്തിയതു മുതല്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നെന്നാണ് സഹോദരന് വിനോദന്‍ പറഞ്ഞത്