BREAKING NEWSKERALA

സ്വപ്നയുടെ മൊഴിയില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമെന്ന് ഹൈക്കോടതി

കൊച്ചി: എം.ശിവശങ്കര്‍ ഐഎഎസിന്റെ ജാമ്യം നിഷേധിച്ചു കൊണ്ട് ഹൈക്കോടതിയി നിന്നും ഉണ്ടായത് ഗൗരവകരമായ നിരീക്ഷണങ്ങളും പരാമര്‍ശങ്ങളുമാണ്. അന്വേഷണ ഏജന്‍സികള്‍ക്ക് സ്വപ്ന സുരേഷും ചാര്‍ട്ടേഡ് അക്കൌണ്ടന്റെ വേണുഗോപാലും നല്‍കിയ മൊഴികളില്‍ നിന്നും എം.ശിവശങ്കറിന്റെ പങ്ക് വ്യക്തമാണെന്നും ഔദ്യോഗിക ചുമതലകളുടെ ഭാഗമായി സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളുടെ ഭാഗമാകേണ്ട സാഹചര്യം ശിവശങ്കറിന് ഇല്ലായിരുന്നുവെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ കോടതി വ്യക്തമാക്കുന്നു.
ഈ ഘട്ടത്തില്‍ ലഭ്യമായ തെളിവുകള്‍ വച്ച് ശിവശങ്കര്‍ കുറ്റക്കാരനാണ് എന്ന് പറയാനാവില്ലെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഔദ്യോഗിക ബന്ധത്തിനപ്പുറം സ്വപ്ന സുരേഷിന്റെ വ്യക്തിപരമായ കാര്യങ്ങളിലും സാമ്പത്തിക ഇടപാടുകളിലും ശിവശങ്കര്‍ ഇടപെടുകയും മാര്‍ഗ്ഗനിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ഇഡിക്ക് ശിവശങ്കറെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാമെന്നും അതിനോട് ശിവശങ്കര്‍ സഹകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഈ കേസില്‍ ശിവശങ്കര്‍ പ്രതിയാണോ സാക്ഷിയാണോ എന്ന് അന്വേഷണ ഏജന്‍സികള്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. സ്വ!ര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഏതെങ്കിലും കേസില്‍ അന്വേഷണ ഏജന്‍സികള്‍ ശിവശങ്കറിനെ പ്രതി ചേ!ര്‍ത്തിട്ടുമില്ല. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അംഗീകരിക്കാന്‍ കഴിയില്ല. മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അതു ചോദ്യം ചെയ്യല്ലിനെ തടസ്സപ്പെടുത്തിയേക്കും. ഈ ഘട്ടത്തില്‍ കോടതി അതിനു തയ്യാറല്ലെന്നും ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈക്കോടതി പറഞ്ഞു
സംസ്ഥാന സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥനായ എം. ശിവശങ്കര്‍ സ്വപ്ന സുരേഷ് അടക്കമുള്ള ആളുകളുമായി ഇടപെടുമ്പോള്‍ ജാഗ്രത പാലിക്കേണ്ടിയിരുന്നു. അന്വേഷണ ഏജന്‍സികള്‍ക്ക് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും സ്വപ്ന സുരേഷും നല്‍കിയ മൊഴികളില്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാണ്.
സ്വപ്നയുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് ശിവശങ്കര്‍ മേല്‍നോട്ടം വഹിച്ചതായി ഇതിലൂടെ മനസിലാവും. ഔദ്യോഗിക ചുമതലകളുടെ ഭാഗമായി സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളുടെ ഭാഗമാകേണ്ട സാഹചര്യം ശിവശങ്കറിനില്ല. കുറ്റകൃത്യത്തിന്റെ വ്യാപ്തി കണക്കില്‍ എടുക്കുമ്പോള്‍ ശിവശങ്കറിന് ജാമ്യത്തിന് അര്‍ഹതയില്ല.
അതിനാല്‍ നടപടി ക്രമങ്ങള്‍ പാലിച്ചു കൊണ്ട് ശിവശങ്കറെ അറസ്റ്റ് ചെയ്യുന്നതിന് അന്വേഷണ സംഘത്തിന് തടസമില്ല. ശിവശങ്കറെ ചോദ്യം ചെയ്യുന്നതിന് ആവശ്യമായ തെളിവുകള്‍ ഇഡിയുടെ പക്കലുണ്ട്. ചോദ്യം ചെയ്യല്ലുമായി ശിവശങ്ക!ര്‍ സഹകരിക്കണം.

Related Articles

Back to top button