കൊച്ചി : എം ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ അദ്ദേഹത്തെ കൊച്ചിയിലെ ഇഡിയുടെ ഓഫീസിലെത്തിച്ചു. തിരുവനന്തപുരത്തെ ആയുര്‍വേ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ശിവശങ്കറിനെ ഇവിടെയെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് എന്‍ഫോഴ്സമെന്റ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തത്.
കൊച്ചയിലേക്ക് വരുന്ന വഴി ചേര്‍ത്തലയില്‍ നിന്ന് വണ്ടിമാറ്റിയാണ് ശിവശങ്കറിനെ കൊണ്ടുവന്നത്. ചേര്‍ത്തലയിലെ ഹോട്ടലില്‍ അല്പ നേരം വിശ്രമിച്ചതിനു ശേഷമായിരുന്നു കൊച്ചിയിലേക്കുള്ള യാത്ര.
സ്വര്‍ണ്ണക്കടത്ത് അന്വേഷിച്ചിരുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരും ചേര്‍ത്തലയില്‍ നിന്ന് ഇഡി ഉദ്യോഗസ്ഥരോടൊപ്പം കൊച്ചിയിലെത്തിയിട്ടുണ്ട്.
ഇ.ഡി ഓഫീസിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. പോലീസ് വെച്ച ബാരിക്കേഡുകള്‍ ഭേദിച്ചാണ് ഇഡി ഓഫീസിനു മുന്നില്‍ യൂത്ത് കോണ്ഗ്രസസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.