തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരിന്റെ സ്വത്തുക്കള്‍ സംബന്ധിച്ചും, എന്‍ഫോസ്മെന്റ് അന്വേഷണം തുടങ്ങി. ബാങ്ക് ഡെപ്പോസിറ്റുകള്‍, ഭൂസ്വത്ത് എന്നിവയിലാണ് പരിശോധന. സ്വന്തം പേരില്‍ ലോക്കര്‍ അടക്കം ഉണ്ടോ എന്നും എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്ക് സഹായം ചെയ്തതിലൂടെ ശിവശങ്കര്‍ സമ്പത്തിക നേട്ടം ഉണ്ടാക്കിയോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. മൂന്നാം ദിവസവും ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ തുടരും. നയതന്ത്ര ചാനല്‍ വഴി എത്തിയ സ്വര്‍ണം വിട്ടുകിട്ടാന്‍ ഇടപെട്ടിട്ടില്ലെന്നു ശിവശങ്കര്‍ ആവര്‍ത്തിച്ചു.
ലൈഫ് മിഷന് ഇടപാടിലെ കള്ളപ്പണത്തെ കുറിച്ച് ഇന്നലെ യു വി ജോസ്, സന്തോഷ് ഈപ്പന് എന്നിവരെ മണിക്കൂറുകളോളം ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.