BREAKING NEWSKERALA

കള്ളക്കടത്തെന്ന് അറിഞ്ഞാണ് ശിവശങ്കര്‍ സഹായിച്ചതെന്ന് പ്രഥമദൃഷ്യ മനസിലാകുമെന്ന് കോടതി

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെ കസ്റ്റഡി കാലാവധി തീരുന്ന എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതിയില്‍. കള്ളക്കടത്തിനെ കുറിച്ച് സ്വപ്ന പറഞ്ഞ് ശിവശങ്കറിന് അറിയാമായിരുന്നു എന്ന ഇഡി വാദത്തിന്റെ ചുവട് പിടിച്ചാണ് കോടതിയില്‍ വാദ പ്രതിവാദങ്ങള്‍ നടക്കുന്നത്. അനധികൃത വരുമാനം ലോക്കറില്‍ സൂക്ഷിക്കാന്‍ നിര്‍ദേശിച്ചത് ശിവശങ്കറെന്നത് സ്വപ്നയുടെ മൊഴി മാത്രമെന്ന് എം ശിവശങ്കറിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ കള്ളകടത്തിലൂടെയുള്ള വരുമാനമെന്ന അറിവോടെയാണ് ശിവശങ്കര്‍ സഹായിച്ചതെന്നാണ് പ്രഥമദൃഷ്ട മനസിലാകുന്നതെന്നായിരുന്നു കോടതിയുടെ മറുപടി.
കള്ളക്കടത്തിന് ഗൂഢാലോചന തുടങ്ങുന്നത് 2019 ജൂണില്‍ മാത്രമാണ്. എന്നാല്‍ ലോക്കര്‍ തുറന്നത് 2018 ഓഗസ്റ്റിലാണെന്നും എം ശവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇതിനെ എങ്ങനെ കളളക്കടത്തുമായി ബന്ധിപ്പിക്കാന്‍ കഴിയുമെന്നാണ് ചോദ്യം. കടുത്ത മാനസിക സമര്‍ദ്ദം മൂലമാകാം സ്വപ്ന ശിവശങ്കറിനെതിരെ മൊഴി നല്‍കിയത് . 4 മാസമായി അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയിലാണ് സ്വപ്ന കഴിയുന്നതെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ജയില്‍ സൂപ്രണ്ടിന്റെ സാന്നിദ്ധ്യത്തിലാണ് മൊഴി എടുത്തതെന്ന് കോടതി പറഞ്ഞു.
ഇഡി യുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചു. 2019 ഏപ്രിലില്‍ കസ്റ്റംസ് ഓഫീസറെ വിളിച്ചെന്ന് പറയുന്നു. എന്ത് കൊണ്ട് കസ്റ്റംസ് ഓഫിസറുടെ പേര് വെളിപ്പെടുത്തുന്നില്ല ?. ആ സമയത്ത് കൊച്ചിയില്‍ ബാഗില്‍ എത്തിയത് ഭക്ഷ്യ വസ്തുക്കളാണ്. ശിവശങ്കര്‍ വിളിച്ചത് ഫുഡ് സേഫ്റ്റി കമ്മിഷണറെയെന്നും അഭിഭാഷകന്‍ വാദിച്ചു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker