BREAKING NEWSKERALA

എം. ശിവശങ്കറിന്റെ എല്ലാ സ്വത്തുവകകളും കണ്ടുകെട്ടും; നടപടി ആരംഭിച്ച് ഇ.ഡി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യമന്ത്രി മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാന്‍ നടപടി ആരംഭിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കളളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം(പിഎംഎല്‍എ) ആണ് സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ എല്ലാ സ്വത്തുക്കളും കണ്ടുകെട്ടാന്‍ ഇ.ഡി നടപടി ആരംഭിച്ചത്.
ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെയും സ്വപ്നയുടെയും പേരിലുള്ള ലോക്കറില്‍നിന്നു കിട്ടിയ പണവും സ്വര്‍ണവും ഇ.ഡി കണ്ടുകെട്ടിയിരുന്നു. ഇതിനു പിന്നിലെയാണ് കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ശിവശങ്കറിന്റെ പേരിലുള്ള സ്വത്തുക്കള്‍ കൂടി കണ്ടുകെട്ടാന്‍ ഇ.ഡി നീക്കം നടത്തുന്നത്. കുറ്റകൃത്യത്തിലൂടെ നേടിയ സ്വത്തല്ലെന്നു തെളിയിച്ചാല്‍ ഇവ പിന്നീട് തിരിച്ചുനല്‍കും.
ശിവശങ്കറിനെതിരെ എടുത്ത കേസില്‍ ഇഡിയുടെ ഭാഗിക കുറ്റപത്രം 24നു കോടതിയില്‍ സമര്‍പ്പിക്കും. സ്വാഭാവിക ജാമ്യം ലഭിക്കാതിരിക്കാനുള്ള നടപടിയുടെ ഭാഗമായാണിത്.
പിഎംഎല്‍എ സെക്ഷന്‍ 45 പ്രകാരം സ്വാഭാവിക ജാമ്യം ലഭിക്കില്ലെന്നു വ്യവസ്ഥയുണ്ടെങ്കിലും ചില ഹൈക്കോടതികള്‍ ഇക്കാര്യത്തില്‍ നിയമപരമായ എതിര്‍പ്പു പ്രകടിപ്പിച്ചിട്ടുണ്ട്. അതിനാലാണു ഭാഗിക കുറ്റപത്രം നല്‍കി ശിവശങ്കറിന്റെ ജാമ്യനീക്കം തടയാന്‍ ഇഡി ശ്രമിക്കുന്നത്.
ഇതിനിടെ മുഖ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ ഏതാനും ദിവസം കൂടി ചോദ്യം ചെയ്യും

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker