KERALALATEST

ഡോളര്‍ കടത്ത്: ശിവശങ്കറിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി; കേസില്‍ ജാമ്യം കിട്ടിയില്‍ പുറത്തിറങ്ങാം

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി. കേസില്‍ ബുധനാഴ്ച കോടതി വിധി പറയും. സിജിഎം കോടതിയിലാണ് കേസ് പരിഗണിച്ചത്. ഡോളര്‍ കടത്ത് കേസില്‍ കൂടി ജാമ്യം ലഭിക്കുകയാണെങ്കില്‍ ശിവശങ്കറിന് പുറത്തിറങ്ങാം.
നേരത്തെ കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസിലും, ഇഡി യുടെ കള്ളപ്പണക്കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചിരുന്നു. കേസില്‍ ശിവശങ്കറിനെ ഈ മാസം 9 വരെ റിമാന്റ് ചെയ്തിരിക്കുകയാണ്. ഒന്നരക്കോടി രൂപയുടെ ഡോളര്‍ കടത്തില്‍ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
ഡോളര്‍ കടത്തുമായി തനിക്കെതിരെ ഒരു തെളിവുകളും ഇല്ലെന്നാണ് ശിവശങ്കറിന്റെ വാദം. കസ്റ്റഡിയില്‍ വച്ച് പ്രതികള്‍ നല്‍കിയ മൊഴികള്‍ മാത്രമാണ് തനിക്കെതിരെയുള്ളതെന്നും ശിവശങ്കര്‍ വാദിച്ചു. അതേസമയം കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും അതിന് ശക്തമായ തെളിവുകളുണ്ടെന്നുമാണ് കസ്റ്റംസിന്റെ വാദം.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker