തിരുവനന്തപുരം: ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തതോടെ ക്രമക്കേടുകളിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കര്‍ രോഗലക്ഷണം മാത്രമാണെന്നും മുഖ്യമന്ത്രിയാണ് രോഗിയെന്നും ചെന്നിത്തല പറഞ്ഞു. ഇനി അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല. അഴിമതി ചെയ്തത് മുഖ്യമന്ത്രിയാണെന്ന് പറഞ്ഞ ചെന്നിത്തല പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ടു.
ഇനി പറയാന്‍ മുഖ്യമന്ത്രിക്ക് ന്യായീകരണങ്ങളില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ്. സ്പ്രിംങ്ക്ളര്‍ മുതല്‍ എല്ലാ അഴിമതിയും തുടങ്ങിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണെന്നും ആരോപിച്ചു. കള്ളക്കടത്തിന് വേണ്ട എല്ലാ സഹായവും ചെയ്ത് കൊടുത്തത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്നാല്‍ മുഖ്യമന്ത്രി തന്നെയാണ്. ഉളുപ്പുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജി വയ്ക്കണം. ചെന്നിത്തല പറഞ്ഞു.