കൊച്ചി: കോര്‍പ്പറേറ്റ് പരിശീലനത്തിന്റേയും നൈപ്യുണ്യാധിഷ്ഠിത ബിസിനസ് കണ്‍സള്‍ട്ടന്‍സിയുടേയും മുന്‍നിരക്കാരായ, സ്കില്‍ മാപ്പ്, ലോക റെക്കോര്‍ഡ് ലക്ഷ്യമിട്ട് 24 മണിക്കൂര്‍ തുടര്‍ച്ചയായി സോഷ്യല്‍ മീഡിയ കാമ്പയ്ന് സംഘടിപ്പിക്കും.
റീബില്‍ഡ് ഇന്ത്യ, എന്ന വിഷയത്തിലാണ് ഈ പ്രഭാഷണ പരമ്പര. മഹാമാരിക്കു ശേഷമുള്ള ഇന്ത്യയുടെ പുനര്‍നിര്‍മാണം എന്ന വിഷയത്തെ അടിസ്ഥാനമാക്കി 50ലധികം പ്രഭാഷകര്‍ 20 30 മിനിറ്റ് വീതമുള്ള സെഷനുകള്‍ കൈകാര്യം ചെയ്യും. വീ ഷാല്‍ ഓവര്‍കം എന്നതാണ് തീം. മീഡിയ വേവ്സ്, യൂണിവേഴ്സല്‍ റെക്കോര്‍ഡ് ഫോറം എന്നിവയുമായി സഹകരിച്ചാണ് പരിപാടി.
ഈ ലോക റെക്കോര്‍ഡ് ഉദ്യമത്തില്‍ മുഖ്യപ്രഭാഷകര്ക്കു പുറമേ 50 യുവ സംരംഭകര്‍, വിദഗ്ധര്‍, വിവിധ മേഖലകളില്‍ നിന്നുള്ള പരിശീലകര്‍, പ്രഭാഷകര്‍ എന്നിവരും പങ്കെടുക്കും. ആംഗ്യഭാഷ ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ സംസാരിക്കുന്ന പരിപാടിയില്‍ ഇന്ത്യ, യു എസ് എ, യു കെ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രഭാഷകര്‍ പങ്കെടുക്കും.
വൈബ്രന്റ് മാര്‍ക്കറ്റ്, ഗ്ലോബല്‍ നെറ്റ്വര്‍ക്ക്, മെന്റര്‍ ഓണ്‍ റോഡ്, സ്മാര്‍ട്ട് വില്ലേജുകള്‍ എന്നിവയുടെ ഗ്ലോബല്‍ ബിസിനസ് ആന്‍ഡ് ഡവലപ്മെന്റ് അഡൈ്വസറായ ഡോ. ജഗത് ഷാ, സ്മാര്‍ട്ട് ട്രെയിനിങ് ആന്റ് കണ്‍സള്‍ട്ടന്‍സി സര്‍വീസസ് സ്ഥാപക ചെയര്‍മാനും ചീഫ് മെന്ററുമായ സന്തോഷ് നായര്‍, ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലിംഗ് എഴുത്തുകാരനും മോട്ടിവേറ്ററും വിദ്യാഭ്യാസ വിചക്ഷണനുമായ ശിവ് ഖേ