KERALALATEST

കേന്ദ്രമന്ത്രിയുമായി ചേര്‍ത്ത് സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം ; പരാതിയുമായി മഹിളാ മോര്‍ച്ചാ സംസ്ഥാന സെക്രട്ടറി സ്മിത മേനോന്‍

കൊച്ചി: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ കുടുംബാംഗങ്ങളെ അടക്കം മോശമായി ചിത്രീകരിക്കുന്നുവെന്ന് കാണിച്ച് മഹിളാ മോര്‍ച്ചാ സംസ്ഥാന സെക്രട്ടറി സ്മിത മേനോന്‍ പൊലീസില്‍ പരാതി നല്‍കി .കൊച്ചി പൊലീസ് കമ്മീഷണര്‍ക്കാണ് സ്മിത മേനോന്‍ പരാതി നല്‍കിയത്. സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും എളമക്കര പൊലീസ് അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ നവംബര്‍ മാസത്തില്‍ യു എ ഇയില്‍ നടന്ന രാജ്യാന്തര മന്ത്രിതല സമ്മേളനത്തില്‍ സ്മിത മോനേന്‍ പങ്കെടുത്തത് സംബന്ധിച്ചാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചാരണം നടന്നത്

നേരത്തെ വിഷയത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.മന്ത്രി ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലോക് താന്ത്രിക് യുവ ജനതാദള്‍ ദേശീയ പ്രസിഡന്റ് സലിം മടവൂര്‍ ആണ് പരാതി നല്‍കിയത്.യു എ ഇ യില്‍ നടന്ന ഇന്ത്യന്‍ ഓഷ്യന്‍ റിം ആസോസിയേഷന്‍ കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ് മീറ്റിംഗില്‍, പി ആര്‍ കമ്പനി മാനേജര്‍ സ്മിതാ മേനോനെ പങ്കെടുപ്പിച്ചുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

Related Articles

Back to top button