KERALALATEST

കന്യാസ്ത്രീകളെ ആക്ഷേപിച്ചു; യൂട്യൂബര്‍ സാമൂവല്‍ കൂടലിനെതിരെ കൂട്ടപരാതി, വനിത കമ്മീഷന്‍ കേസെടുത്തു

പത്തനംതിട്ട: കന്യാസ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്ന പരാതിയില്‍ യൂട്യൂബര്‍ സാമൂവല്‍ കൂടലിനെതിരെ വനിത കമ്മീഷന്‍ കേസെടുത്തു. ഇയാള്‍ക്കെതിരെ നൂറിലധികം പരാതികളാണ് വനിത കമ്മീഷന് കിട്ടിയത്. വിജയ് പി നായര്‍ക്കെതിരായ പരാതികള്‍ക്ക് സമാനമാണ് സാമൂവല്‍ കൂടലിനെതിരായ ആരോപണങ്ങളും. പത്തനംതിട്ട കൂടല്‍ സ്വദേശിയായ സാമുവല്‍ യൂട്യൂബ് ചാനല്‍ വഴിയും ഫേസ്ബുക്കിലൂടെയും കന്യാസ്ത്രീകളെയും വൈദികരേയും ലൈംഗികമായി അധിക്ഷേപിച്ചെന്നാണ് പരാതി.
ഇയാള്‍ക്കെതിരെ കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി 139 പരാതികളാണ് ഇതുവരെ കിട്ടിയത്. എല്ലാ പരാതികളുടേയും ഉള്ളടക്കം ഒന്നാണ്. ആദ്യമായാണ് ഒരാള്‍ക്കെതിരെ വനിത കമ്മീഷന്റെ മുന്നില്‍ ഇത്രയും പരാതികള്‍ വരുന്നത്. ഈ മാസം അഞ്ചാം തീയതി ചേരുന്ന വനിത കമ്മീഷന്റെ കമ്മിറ്റിയില്‍ പരാതി പരിഗണിക്കും. വിജയ് പി നായര്‍ക്കെതിരായ നടപടികള്‍ ഇയാള്‍ക്കെതിരെയും സ്വീകരിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം.
കഴിഞ്ഞ ദിവസം ചേര്‍ന്ന കെസിബിസി യോഗത്തില്‍ കന്യാസ്ത്രീകളെ അപമാനിക്കുന്ന വീഡിയോ ചെയ്യുന്ന സാമുവല്‍ കൂടലിനെതിരേ പരാതി നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൂട്ടപരാതി

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker