LATESTKERALA

എസ്എന്‍സി ലാവലിന്‍; കേസ് നീട്ടി വയ്ക്കാന്‍ സുപ്രീം കോടതിയില്‍ അപേക്ഷ

ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് കോടതി തുറന്ന ശേഷം നേരിട്ട് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി ആര്‍ ശിവദാസന്‍ അപേക്ഷ നല്‍കി. തിങ്കളാഴ്ച കേസ് പരിഗണിക്കാനിരിക്കെയാണ് അപേക്ഷ. 2017 ഓഗസ്റ്റില്‍ കേസില്‍ നിന്നും പിണറായി വിജയന്‍, ഉദ്യോഗസ്ഥരായിരുന്ന കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. അതേസമയം ഉദ്യോഗസ്ഥരായിരുന്ന കസ്തൂരിരങ്ക അയ്യര്‍, ആര്‍ ശിവദാസന്‍, കെ ജി രാജശേഖരന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിരുന്നു. കേസില്‍ ഏറെ വൈകിയാണ് സിബിഐ സുപ്രീകോടതിയില്‍ ഹര്‍ജി നല്‍കിയത്. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നും തെളിവുകള്‍ ഹൈക്കോടതി വിശദമായി പരിശോധിച്ചില്ലെന്നും സിബിഐ ചൂണ്ടിക്കാട്ടിയിരുന്നു.
കേസ് പരിഗണിക്കുമ്പോള്‍ സിബിഐക്ക് വേണ്ടി കോടതിയില്‍ എത്തുക സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാകും. കേസില്‍ അന്തിമവാദം കേള്‍ക്കല്‍ വേഗത്തിലാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ഇടുക്കിയിലെ പള്ളിവാസല്‍, ചെങ്കുളം, പിന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ കരാറില്‍ ക്രമക്കേട് നടന്നുവെന്നാണ് സിബിഐ കണ്ടെത്തല്‍.
അതേസമയം എസ്!എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി പുതിയ ബെഞ്ചിലേക്ക് മാറ്റി. ജസ്റ്റിസ് യുയു ലളിത്, ജസ്റ്റിസ് വിനീത് സരണ്‍ എന്നിവരടങ്ങിയ ബെഞ്ചിലേക്കാണ് ഇപ്പോള്‍ കേസ് മാറ്റിയിരിക്കുന്നത്. ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ ബെഞ്ചായിരുന്നു ഇതുവരെ ലാവ്‌ലിന്‍ കേസ് പരിഗണിച്ചിരുന്നത്. അടുത്തവര്‍ഷം ഏപ്രില്‍ മാസത്തില്‍ ചീഫ് ജസ്റ്റിസാകാന്‍ പോകുന്ന ജഡ്ജിയാണ് ജസ്റ്റിസ് എന്‍ വി രമണ. 2022വരെ ജസ്റ്റിസ് രമണക്ക് സുപ്രീംകോടതിയില്‍ കാലാവധിയുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റിയതെന്ന് വ്യക്തമല്ല.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker