
വെള്ളാപ്പള്ളി നടേശന്റെ വിശ്വസ്ഥനും എസ്എൻഡിപി കാണിച്ചിക്കുളങ്ങര യൂണിയൻ സെക്രട്ടറിയുമായിരുന്നു കെ കെ മഹേശനെ യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൈക്രോഫിനാൻസ് കേസിൽ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
മൂന്ന് പതിറ്റാണ്ടിലധികമായി വെള്ളാപ്പള്ളി നടേശനോടൊപ്പം എസ്എൻഡിപി യൂണിനിൽ പ്രവർത്തിച്ച മഹേശനാണ് മരിച്ചത്. രാവിലെ 7.30ക്ക് പൊക്ലശ്ശേരിയിലെ വീട്ടിൽ നിന്ന് ഇറങ്ങി കാണിച്ചിക്കുളങ്ങര യൂണിയൻ ഓഫീസിൽ എത്തി. പത്ത് മണി കഴിഞ്ഞും ഫോൺ എടുക്കാതായതോടെ, ബന്ധുക്കൾ തിരക്കിയെത്തിയപ്പോഴാണ് യൂണിയൻ ഓഫീസിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടത്. മൂന്നാം നിലയിൽ മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെടുത്തു.
ഇന്നലെ രാത്രി 32 പേജുളള കത്തും സഹപ്രവർത്തകർക്ക് അയച്ചിരുന്നു. കഴിഞ്ഞ ഒൻപതിന് ക്രൈം ബ്രാഞ്ചിന് നൽകിയ കത്തിൽ വെള്ളാപ്പള്ളിനടേശനെതിരെ പരാമർശം ഉണ്ടായിരുന്നു. തന്നെ അഴിമതി കേസിൽ വെള്ളാപ്പള്ളി കുടുക്കാൻ ശ്രമിച്ചാൽ കുടുംബത്തോടെ ആത്മഹത്യ ചെയ്യുമെന്ന് കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഫോറൻസിക് പരിശോധനകൾക്ക് ശേഷം മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആളുപത്രിയിലേക്ക് മറ്റും.