BREAKING NEWSKERALALATEST

ശോഭാ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് ബി.ജെ.പി. സ്ഥാനാര്‍ഥിയാകും, നാളെ പ്രചാരണം തുടങ്ങും

ന്യൂഡല്‍ഹി: കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയാകും. കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിലൂടെയാണ് സ്ഥാനാര്‍ഥിത്വം ഉറപ്പായത്. വ്യാഴാഴ്ച മുതല്‍ പ്രചരണത്തിന് ഇറങ്ങുമെന്ന് ശോഭ പറഞ്ഞു.
സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ശോഭ സുരേന്ദ്രനോട് കേന്ദ്ര നേതൃത്വം ആശയവിനിമയം നടത്തിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
ഞായറാഴ്ചയാണ് ബി.ജെ.പിയുടെ സ്ഥാനാര്‍ഥിപട്ടിക പുറത്തെത്തിയത്. അതില്‍ കഴക്കൂട്ടത്തെ സ്ഥാനാര്‍ഥിയുടെ പേര് ഉണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ആരാഞ്ഞപ്പോള്‍ കഴക്കൂട്ടത്ത് ഒരു ”സസ്‌പെന്‍സ്” ഉണ്ടെന്നായിരുന്നു ബി.ജെ.പി. നേതാക്കള്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ആ സസ്‌പെന്‍സ് നിലനിര്‍ത്താനോ അതിന് അനുസരിച്ച സ്ഥാനാര്‍ഥിയെ കൊണ്ടുവരാനോ ബി.ജെ.പിക്ക് കഴിഞ്ഞില്ല. ഇതിനു പിന്നാലെയാണ് കഴക്കൂട്ടത്ത് ശോഭ സ്ഥാനാര്‍ഥിയാകുന്നത്.
നേരത്തെ കഴക്കൂട്ടത്തിന് അവകാശവാദം ഉന്നയിച്ച് ശോഭാ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പരസ്യമായി ഇക്കാര്യം ഉന്നയിക്കുകയും ചെയ്തിരുന്നു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker