BREAKING NEWSKERALALATEST

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശോഭാ സുബിന് മൂന്ന് വോട്ട്; മൂന്ന് തിരിച്ചറിയല്‍ കാര്‍ഡും

കൊടുങ്ങല്ലൂര്‍ : ഇരട്ടവോട്ടുകളെക്കുറിച്ച് പ്രതിപക്ഷനേതാവ് ആരോപണമുന്നയിച്ചുകൊണ്ടിരിക്കേ, കയ്പമംഗലം നിയോജകമണ്ഡലത്തിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ശോഭാ സുബിന് മൂന്ന് വോട്ട്. രണ്ട് നിയമസഭാമണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലായാണ് മൂന്ന് വോട്ട്.
ഒരേ നമ്പറിലുള്ള രണ്ടെണ്ണമുള്‍പ്പെടെ മൂന്ന് തിരിച്ചറിയല്‍ കാര്‍ഡും ഇദ്ദേഹത്തിന്റെ പേരിലുണ്ട്. എല്‍.ഡി.എഫ്. നേതാക്കളാണ് രേഖകള്‍ പുറത്തുവിട്ടത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് പ്രകാരം കയ്പമംഗലം നിയോജകമണ്ഡലത്തിലെ കയ്പമംഗലം പഞ്ചായത്തില്‍ ബൂത്ത് നമ്പര്‍ 27ല്‍ ക്രമനമ്പര്‍ 763ല്‍ TAB0759035 എന്ന നമ്പറില്‍ ശോഭാ സുബിന് വോട്ടുണ്ട്.
ഇതേ നമ്പറില്‍ത്തന്നെ നാട്ടിക മണ്ഡലത്തിലെ വലപ്പാട് പഞ്ചായത്തില്‍ 144ാം നമ്പര്‍ ബൂത്തില്‍ ക്രമനമ്പര്‍ 10ലും ഇദ്ദേഹത്തിന് തിരിച്ചറിയല്‍ കാര്‍ഡുണ്ടെന്ന് എല്‍.ഡി.എഫ്. നേതാക്കള്‍ പറയുന്നു. ഈ ബൂത്തില്‍ത്തന്നെ 1243 ക്രമനമ്പറില്‍ DBD1446558 നമ്പറില്‍ തിരിച്ചറിയല്‍ കാര്‍ഡും വോട്ടും ഉള്ളതായി അവര്‍ ചൂണ്ടിക്കാട്ടി. സ്ഥാനാര്‍ഥി നിയമപ്രകാരം കുറ്റവാളിയാണെന്ന് എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു.
ഒന്നില്‍ കൂടുതല്‍ സ്ഥലത്ത് വോട്ടുള്ളതിനെക്കുറിച്ച് അറിയില്ലെന്ന് കയ്പമംഗലത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ശോഭാ സുബിന്‍. വലപ്പാട് പഞ്ചായത്തിലെ തന്റെ വോട്ട് കയ്പമംഗലത്തേക്ക് മാറ്റിയിരുന്നു. ഇതിന്റെ ഹിയറിങ് കൊടുങ്ങല്ലൂര്‍ സിവില്‍ സ്റ്റേഷനിലെ തിരഞ്ഞെടുപ്പ് വിഭാഗത്തിലായിരുന്നു. അവിടെ ചോദിച്ചപ്പോള്‍ വലപ്പാട് പഞ്ചായത്തിലെ വോട്ട് റദ്ദായിക്കോളുമെന്ന മറുപടിയാണ് ലഭിച്ചത്.
വലപ്പാട് ഒരേ ബൂത്തില്‍ രണ്ട് വോട്ടുണ്ടെന്നതിനെക്കുറിച്ച് അറിയില്ല. ഒരു കാര്‍ഡ് ഉപയോഗിച്ചു മാത്രമാണ് വോട്ട് ചെയ്തിട്ടുള്ളത്. ജില്ലാപഞ്ചായത്തംഗമായിരുന്നപ്പോഴൊന്നും ഇത്തരമൊരു പരാതി ആരും പറഞ്ഞിട്ടില്ല. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പിഴവ് പറ്റിയെങ്കില്‍ അവരാണ് തിരുത്തേണ്ടത്. ശോഭാ സുബിന്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker