കൊച്ചി: കടുത്ത ഭിന്നതകള്‍ക്കിടയില്‍ ബിജെപി സംസ്ഥാന ഭാരാവാഹി യോഗം കൊച്ചിയില്‍ ചേരുന്നു. പാര്‍ട്ടി നേതൃത്വവുമായി തര്‍ക്കത്തിലുള്ള മുതിര്‍ന്ന നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ ശോഭാ സുരേന്ദ്രന് യോഗത്തില്‍ പങ്കെടുക്കുന്നില്ല.
യോഗത്തിലേക്ക് എല്ലാവരേയും പൊതുവായിട്ടാണ് ക്ഷണിച്ചിരിക്കുന്നത്. ആരേയും പ്രത്യേകമായി ക്ഷണിച്ചിട്ടില്ലെന്നുമാണ് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് ശോഭയുടെ വിട്ടുനില്ക്കലിനോട് പ്രതികരിച്ചത്.
ശോഭാ സുരേന്ദ്രന് ഉന്നയിച്ച വിഷയങ്ങളൊന്നും യോഗം ചര്‍ച്ച ചെയ്യുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് യോഗത്തിന്റെ മുഖ്യ അജണ്ടയെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു. ശോഭ പങ്കെടുക്കാത്തത് എന്തെന്ന് മാധ്യമങ്ങള്‍ പോയി അന്വേഷിച്ചാല്‍ മതിയെന്നും അദ്ദേഹം.
അതേ സമയം ശോഭാ സുരേന്ദ്രന് യോഗത്തിന് ഭാരവാഹി എത്തുമെന്ന് പ്രതീക്ഷിക്കുവെന്നാണ് യോഗത്തിന് മുമ്പായി കേരളത്തിന്റെ ചുമതലയുള്ള സി.പി.രാധാകൃഷ്ണന് പറഞ്ഞത്. പാര്‍ട്ടിയാകുമ്പോള്‍ പല പ്രശ്നങ്ങളുമുണ്ടാകും. ചെറുപ്പംമുതല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് ശോഭാസുരേന്ദ്രനെന്നും അദ്ദേഹം മാധ്യമങ്ങളോട് പറയുകയുണ്ടായി.