തൃശ്ശൂര്‍ : ബിജെപിയില്‍ വീണ്ടും സജീവമായി ശോഭാ സുരേന്ദ്രന്. പത്ത് മാസങ്ങള്‍ക്കു ശേഷമാണ് പാര്‍ട്ടി യോഗത്തില്‍ ശോഭ വീണ്ടും സജീവമാകുന്നത്.
ബിജെപി യോഗത്തില്‍ താന്‍ പങ്കെടുക്കണമെന്ന് സംഘടനയും സുഹൃത്തുക്കളും ആഗ്രഹിക്കുന്നുവെന്ന് ശോഭാ സുരേന്ദ്രന് പറഞ്ഞു. പദവിയിലുറപ്പ് കിട്ടിയോ എന്ന ചോദ്യത്തന് ദേശീയ അധ്യക്ഷന്‍ പറഞ്ഞതിലപ്പുറം ഒന്നും പറയാനില്ലെന്നായിരുന്നു ശോഭയുടെ മറുപടി.
തിരഞ്ഞെടുപ്പ് പ്രാചരണ പരിപാടികളുടെ ഭാഗമായി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ തൃശ്ശൂരിലെത്തിയിട്ടുണ്ട്. ഇദ്ദേഹം പങ്കെടുക്കുന്ന യോഗത്തിലാണ് ശോഭ സുരേന്ദ്രന് പങ്കെടുക്കുന്നത്.
‘ദേശീയ അധ്യക്ഷന്‍ പങ്കെടുക്കുന്ന യോഗത്തില്‍ ഞാന്‍ പങ്കെടുക്കുന്നു. എന്റെ സുഹൃത്തുക്കളും സംഘടനയും അതാഗ്രഹിക്കുന്നു. ഇന്നത്തെ ദിവസം ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ല. അഖിലേന്ത്യാ അധ്യക്ഷന്‍ പറഞ്ഞതിനപ്പുറം ഞാനൊന്നും പറയേണ്ടതില്ലല്ലോ’, എന്നും ശോഭ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
സംഘടനാതലത്തില്‍ പ്രശ്നമങ്ങളില്ലാതെ മുന്നോട്ടു പോകണമെന്നാണ് ദേശീയ നേതൃത്വം നിര്‍ദേശം വെച്ചത്. പാര്‍ട്ടി പുനഃസംഘനയുമായി ബന്ധപ്പെട്ട് ശോഭാ പാര്‍ട്ടിയുമായി അകലത്തിലായിരുന്നു. തന്നെ തഴഞ്ഞുവെന്ന ആക്ഷേപം അവര്‍ക്കുണ്ടായിരുന്നു.