തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ലുവന്‍സറായ പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. ആത്മഹത്യക്ക് പിന്നില്‍ സമൂഹമാധ്യമങ്ങളില്‍ നേരിട്ട അധിക്ഷേപമാണന്ന ആക്ഷേപം ശക്തമാണ്. ഇന്‍സ്റ്റഗ്രാമില്‍ സജീവമായ മറ്റൊരു യുവാവുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിന് പിന്നാലെയായിരുന്നു സമൂഹമാധ്യമആക്രമണം.
അധിക്ഷേപ കമന്റുകള്‍ പെണ്‍കുട്ടിയുടെ അക്കൗണ്ടില്‍ ഇപ്പോഴും കാണാം. എന്നാല്‍, പെണ്‍കുട്ടിയുടെ കുടുംബം പരാതിയായി ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടില്ല. മാതാപിതാക്കളും സഹോദരനും ഹാപ്പിയായിരിക്കണം എന്നതിനപ്പുറം ആത്മഹത്യക്കുറിപ്പില്‍ മറ്റൊന്നും പെണ്‍കുട്ടി പറഞ്ഞിട്ടില്ല. പ്ലസ് ടു പരീക്ഷ തോറ്റതില്‍ കുട്ടിക്ക് മനോവിഷമമുണ്ടായിരുന്നുവെന്നും വിവരമുണ്ട്. ഇക്കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.
1,099 Less than a minute