LATESTERANAKULAMKERALALOCAL NEWS

മദ്യത്തിന്റെ പേരില്‍ തര്‍ക്കം; കൊച്ചിയില്‍ അച്ഛനും മകനും പരസ്പരം വെട്ടി; അച്ഛന്‍ മരിച്ചു

കൊച്ചി: ചേരാനല്ലൂരില്‍ മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു.വിഷ്ണുപുരം സ്വദേശി ഭരതന്‍ (65) ആണ് മരിച്ചത്. ഇരുവരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ് മകന്‍ ഉണ്ണികൃഷ്ണന്‍(38) ചികിത്സയിലാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം.തെങ്ങുകയറ്റത്തൊഴിലാളിയായിരുന്നു ഭരതന്‍ മകന്‍ ഉണ്ണികൃഷ്ണന്‍ മരംവെട്ട് തൊഴിലാളിയും. ജോലിയ്ക്കുശേഷം വീട്ടിലെത്തുന്ന ഇരുവരും ഒന്നിച്ച് മദ്യപിയ്ക്കുന്നത് പതിവായിരുന്നു.ഇന്നലെയും ഇരുവരും മദ്യപിച്ചു. കൈയിലിരുന്ന കുപ്പി കാലിയായതോടെ മകനോട് ഭരതന്‍ കൂടുതല്‍ മദ്യം ആവശ്യപ്പെട്ടു. എന്നാല്‍ മകന്‍ തയ്യാറായില്ല.തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തേങ്ങയിടാന്‍ ഉപയോഗിയ്ക്കുന്ന കത്തികൊണ്ട് ഭരതന്‍ മകനെ വെട്ടുകയുമായിരുന്നു. മകന്‍ മറ്റൊരു കത്തികൊണ്ട് തിരിച്ചുവെട്ടി.

മദ്യപാനത്തിനുശേഷം അച്ഛനും മകനും തമ്മിലുള്ള വഴക്ക് പതിവായതിനാല്‍ ഭരതന്റെ ഭാര്യയും മകളും വിഷയത്തില്‍ ഇടപെട്ടില്ല. എന്നാല്‍ പരസ്പരം വെട്ടിയതോടെ ഇരുവരും സ്ഥലത്തെത്തി അയല്‍വാസികളെ വിളിച്ചുകൂട്ടി ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു.ഭരതന്റെ വയറു പിളര്‍ന്ന് കുടല്‍മാല പുറത്തുചാടി. ഉണ്ണികൃഷ്ണന്റെ തലയ്ക്കാണ് പരിക്കേറ്റത്. ഇന്നു രാവിലെയാണ് ഭരതന്‍ മരിച്ചത്. മകന്‍ ചികിത്സയിലാണ്. ചേരാനല്ലൂര്‍ പൊലീസ് നടപടികളാരംഭിച്ചു.

Related Articles

Back to top button